24.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം
Iritty

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം​പാ​ത​യി​ൽ കോ​വി​ഡി​ന്‍റെ പേ​രി​ൽ തു​ട​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ച​താ​യി സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.
കു​ട​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ചാ​രു​ല​ത സോ​മ​ലു​മാ​യി എം​എ​ൽ​എ ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യ​ത്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​വ​ധി​യി​ലാ​ണെ​ന്നും അ​വ​ധി ക​ഴി​ഞ്ഞ് എ​ത്തു​മ്പോ​ൾ നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തി പ​രി​ഹ​രി​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് വ​ള്ളി​ത്തോ​ടു​നി​ന്ന് മാ​ക്കൂ​ട്ടം ചെ​ക്ക്‌​പോ​സ്റ്റി​ലേ​ക്ക് ന​ട​ത്താ​നി​രു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് മാ​റ്റി​വ​ച്ച​താ​യി യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​കെ. ജ​നാ​ർ​ദ​ന​ൻ അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ൽ​നി​ന്ന് ക​ർ​ണാ​ട​ക​യി​ലേ​ക്ക് മാ​ക്കൂ​ട്ടം ചു​രം പാ​ത വ​ഴി പോ​കു​ന്ന​തി​ന് ഏ​താ​നും മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന യാ​ത്രാ​നി​യ​ന്ത്ര​ണം ഈ​മാ​സം 15 വ​രെ നീ​ട്ടി​യി​രു​ന്നു. ര​ണ്ടു ഡോ​സ് വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക് രാ​ജ്യ​ത്തെ​വി​ടെ​യും നി​ർ​ബാ​ധം സ​ഞ്ച​രി​ക്കാ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ക​പ​ക്ഷീ​യ​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്. ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും ക​ച്ച​വ​ട​ക്കാ​രു​മെ​ല്ലാം ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് യാ​ത്രാ​നി​യ​ന്ത്ര​ണം മൂ​ലം ഏ​റ്റ​വു​മ​ധി​കം ദു​രി​തം നേ​രി​ടു​ന്ന​ത്.

Related posts

ഇരിട്ടി അസി. പോലീസ് സൂപ്രണ്ടായി തപോഷ് ബസുമതാറി ഐ പി എസ്സിനെ നിയമിച്ചു

Aswathi Kottiyoor

നാല് വയസ്സുകാരിക്ക് ചികിൽസ സഹായ ഹസ്തവുമായി വാട്‌സപ്പ് കൂട്ടായ്മ

Aswathi Kottiyoor

രണ്ട് ദിവസത്തിനിടയിൽ തേനീച്ചകളുടെ കുത്തേറ്റത് 12 പേർക്ക് – കിളിയന്തറ 32-ാം മൈൽ ഗ്രാമവാസികൾ ഭീതിയിൽ…………

Aswathi Kottiyoor
WordPress Image Lightbox