• Home
  • Peravoor
  • ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്
Peravoor

ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്

പേരാവൂർ: തൊണ്ടിയിൽ പാലത്തിന് സമീപം ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ യാത്രക്കാരിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു . ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം . താഴെ തൊണ്ടിയിലെ സ്റ്റോപ്പിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറിയ സ്ത്രീയാണ് ബസ് മുന്നോട്ടെടുക്കുന്നതിനിടെ റോഡിലേക്ക് വീണത്. ബസിന്റെ ഡോർ അടക്കുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം . ഇരിട്ടി സ്വദേശിനി കടമ്പഞ്ചേരി ലിസിക്കാണ് ( 54 ) പരിക്കേറ്റത് . തലക്ക് ഗുരുതരമായി പരിക്കേറ്റ ലിസിയെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം തലശ്ശേരിയിലേക്ക് കൊണ്ടുപോയി .

Related posts

പേരാവൂരിൽ കുടുംബശ്രീ സി.ഡി.എസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഓണം വിപണന മേള പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

*മലയോര മേഖലയിൽ വീണ്ടും വൻ ചാരായ വേട്ട: തൃക്കടാരിപൊയിൽ സ്വദേശിക്ക് എതിരെ പേരാവൂർ എക്സൈസ് കേസ് എടുത്തു*

Aswathi Kottiyoor

പേരാവൂർ; ടൗണിലെ മാലിന്യക്കൂമ്പാരം നീക്കാൻ ഓട്ടോത്തൊഴിലാളികൾ പരാതി നല്കി

Aswathi Kottiyoor
WordPress Image Lightbox