30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മഴയിൽ റോഡരിക് ഇടിഞ്ഞ് ഗതാഗതം ഭീഷണിയിലായി
Iritty

മഴയിൽ റോഡരിക് ഇടിഞ്ഞ് ഗതാഗതം ഭീഷണിയിലായി

ഇരിട്ടി : കുന്നോത്ത് – മരംവീണകണ്ടി പുഴക്കടവ് റോഡിന്റെ അരിക് ഭിത്തി ഇടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം ഭീഷണിയിലായി. 2018 ലും 19 ലും ഉണ്ടായ പ്രളയത്തില്‍ ഇവിടെ കരയിടിച്ചില്‍ ഉണ്ടായിരുന്നു. ഇതേ സ്ഥലത്തു തന്നെയാണ് വ്യഴാഴ്ച ഉണ്ടായ കനത്ത മഴയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത് . പത്തോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്നതാണ് ഈ റോഡ്. പുഴയരികും റോഡും തമ്മില്‍ ഏകദേശം 10 അടി മാത്രമാണ് നിലവിലുള്ളത്. മണ്ണിടിച്ചില്‍ മൂലം റോഡും വീടുകളും അപകട ഭീഷണിയിലാണ്.
മുന്‍പ് പ്രദേശവാസികള്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയപ്പോള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചിരുന്നു. മണ്ണിടിച്ചില്‍ തടയുന്നതിനും അപകടഭീഷണി ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥലത്തെത്തിയ പായം പഞ്ചായത്ത് അംഗം ഷൈജന്‍ ജേക്കബ് ആവശ്യപ്പെട്ടു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് വിനോദ്കുമാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

Related posts

ആറളത്ത് വീട്ടിനുള്ളിൽ വീട്ടമ്മയെ വെട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തി; അപകടമാണെന്ന വീട്ടമ്മയുടെ മൊഴിയിൽ ദുരൂഹത

Aswathi Kottiyoor

ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്നു

Aswathi Kottiyoor

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox