24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പു​തി​യ​തെ​രു​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ മ​ന്ന ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചു​ങ്കം വ​രെ ഡി​വൈ​ഡ​ര്‍
Kerala

പു​തി​യ​തെ​രു​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ മ​ന്ന ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചു​ങ്കം വ​രെ ഡി​വൈ​ഡ​ര്‍

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍-ത​ളി​പ്പ​റ​മ്പ് ദേ​ശീ​യപാ​ത​യി​ല്‍ മ​ന്ന ജം​ഗ്ഷ​ന്‍ മു​ത​ല്‍ പാ​പ്പി​നി​ശേ​രി ചു​ങ്കം വ​രെ ആ​വ​ശ്യ​മാ​യ ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കും. ദേ​ശീ​യ പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കെ.​വി. സു​മേ​ഷ് എം​എ​ല്‍​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. റോ​ഡ് സു​ര​ക്ഷാ ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 27 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ആ​വ​ശ്യ​മാ​യ ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ അ​റി​യി​ച്ചു. റോ​ഡ് സു​ര​ക്ഷ​യ്ക്കാ​വ​ശ്യ​മാ​യ റി​ഫ്‌​ള​ക്ടിം​ഗ് ലൈ​റ്റു​ക​ള്‍, സു​ര​ക്ഷ ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കും. ക​ള​രി​വാ​തു​ക്ക​ല്‍ റോ​ഡ് വ​ണ്‍​വേ​യാ​ക്കും.
വ​ള​പ​ട്ട​ണം പാ​ല​ത്തി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കു​ന്നതി​ന്‍റെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ്, കീ​രി​യാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ക​ള​രി​വാ​തു​ക്ക​ല്‍ വ​ഴി അ​ല​വി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ക​യ​റു​ന്ന​ത് നി​യ​ന്ത്രി​ക്കും. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഹൈ​വേ ജം​ഗ്ഷ​ന്‍ വ​ഴി തി​രി​ഞ്ഞു പോ​ക​ണം. വ​ള​പ​ട്ട​ണം പാ​ല​ത്തി​ന്‍റെ പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്ത് ട്രാ​ഫി​ക് സ​ര്‍​ക്കി​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ക​ണ്ണൂ​ര്‍ പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ പാ​ത വി​ഭാ​ഗം ത​യാ​റാ​ക്കി സം​സ്ഥാ​ന ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​ക്ക് സ​മ​ര്‍​പ്പി​ക്കും. ടോ​ള്‍ ബൂ​ത്ത് മു​ത​ല്‍ ക​ള​രി​വാ​തു​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡ് വീ​തി കൂ​ട്ടി മെ​ക്കാ​ഡം ചെ​യ്യാ​ന്‍ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.
ഓ​ര്‍​ക്കി​ഡ് – രാ​ജാ​സ് ഹൈ​സ്‌​കൂ​ള്‍ പ​ഞ്ചാ​യ​ത്ത് റോ​ഡ് വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്യാ​ന്‍ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേശം ന​ല്‍​കി.
മ​യ്യി​ല്‍ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ബ​സു​ക​ളു​ടെ ഉ​ട​മ​ക​ളു​ടെ​യും മ​യ്യി​ല്‍ റോ​ഡി​ലെ ക​ട​യു​ട​മ​ക​ളു​ടെ​യും അ​ടി​യ​ന്ത​ര യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു. സി​റ്റി റോ​ഡി​ന്‍റെ​ ഭാ​ഗ​മാ​യു​ള്ള മ​ന്ന ജം​ഗ്ഷ​ന്‍ – താ​ഴെ​ചൊ​വ്വ റോ​ഡ് അ​ലൈ​ന്‍​മെ​ന്‍റ് വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. നി​ത്യം ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​കു​ന്ന ടോ​ള്‍ ബൂ​ത്ത് ജം​ഗ്ഷ​ന്‍, വ​ള​പ​ട്ട​ണം പാ​ലം ജം​ഗ്ഷ​ന്‍, മ​ന്ന ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കെ.​വി. സു​മേ​ഷ് എംഎ​ല്‍ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. ചി​റ​ക്ക​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കൃ​ത​ർ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

റിപ്പബ്ലിക്‌ദിന പരേഡിൽ കേരളത്തിൻ്റെ ഫ്ളോട്ട്; പട്ടികയിൽ ഇടം പിടിച്ചു

Aswathi Kottiyoor

പ്രവാസികൾക്ക്‌ പ്രത്യേക പാക്കേജ്‌ വേണം ; കേന്ദ്രത്തോട്‌ കേരളം

Aswathi Kottiyoor

കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിക്കുക പ്രധാനം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox