കണ്ണൂർ: ജില്ലയിൽ സിപിഎം ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായി. ഏരിയാ സമ്മേളനങ്ങൾ ഇന്നു മുതൽ ആരംഭിക്കും. ഇന്ന് മാടായി ഏരിയാ സമ്മേളനം പാണപ്പുഴയിലാരംഭിക്കും. പേരാവൂർ ഏരിയാ സമ്മേളനത്തിന് നാളെ കൊട്ടിയൂരിലും തുടക്കാകും . 10-11 തീയതികളില്‍ പാപ്പിനിശേരി,മയ്യിൽ ഏരിയാ സമ്മേളനങ്ങളും നടക്കും. മറ്റ് ഏരിയാ സമ്മേളനങ്ങളുടെ തീയതികൾ. 13,14 പെരിങ്ങോം, ശ്രീകണ്ഠപുരം, കണ്ണൂര്‍, മട്ടന്നൂര്‍. 16,17 കൂത്തുപറന്പ്.17,18 തലശരി. 20. 21 തളിപ്പറമ്പ്, അഞ്ചരക്കണ്ടി. 22,23 പയ്യന്നൂര്‍, ആലക്കോട്. 24,25 പാനൂര്‍, ഇരിട്ടി. 27,28 പിണറായി, എടക്കാട്. ലോക്കല്‍ സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കുക. 4245 ബ്രാഞ്ചുകളും 243 ലോക്കല്‍ കമ്മിറ്റികളുമാണ് ജില്ലയിലുള്ളത്. ചില ബ്രാഞ്ച്, ലോക്കല്‍ ഘടകങ്ങള്‍ വിഭജിക്കുകയുണ്ടായി.
ഏരിയാ സമ്മേളനങ്ങള്‍ ഈ മാസം പൂർത്തീകരിച്ച് ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് ജില്ലാസെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു.