22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • ഒറ്റയടിക്ക് 266 രൂപ കൂട്ടി, വാണിജ്യ സിലിണ്ടര്‍ വിലയിൽ വന്‍ വര്‍ധനവ്.
Kerala

ഒറ്റയടിക്ക് 266 രൂപ കൂട്ടി, വാണിജ്യ സിലിണ്ടര്‍ വിലയിൽ വന്‍ വര്‍ധനവ്.

രാജ്യത്ത് ഇന്ധനവില വര്‍ധനവ് കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എല്‍.പി.ജി സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഡല്‍ഹിയില്‍ 2000.5 മുംബൈയില്‍ 1950 കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതിയ വില.

കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. അതേസമയം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രേളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 രൂപ കടന്നു. ഡീസലിന് 105 രൂപയാണ് ഒരു ലിറ്ററിന്റെ വില.

പെട്രോള്‍ വില: തിരുവനന്തപുരം-112.25, കോഴിക്കോട്- 110.40
ഡീസല്‍ വില: തിരുവനന്തപുരം- 105.94, കോഴിക്കോട്- 104.30.

Related posts

അംബാനിയുടെ ലക്ഷ്യം ആ 50 കോടി;ഇനി ഇന്ത്യ കാണും വിലകുറഞ്ഞ 4 ജി ഫോൺ ‘യുദ്ധം’.

Aswathi Kottiyoor

വിസ്മയ കേസ്: പ്രതി സഹതാപം അർഹിക്കുന്നില്ലെന്ന് സർക്കാർ.

Aswathi Kottiyoor

മാ​ക്കൂ​ട്ടം ചു​രം പാ​ത ത​ക​ർ​ന്നു; അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്രക്കാ​ർ ദു​രി​ത​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox