24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി ഇ​നി കാ​മ​റ ക​ണ്ണി​ല്‍
kannur

പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി ഇ​നി കാ​മ​റ ക​ണ്ണി​ല്‍

കൂ​ത്തു​പ​റ​ന്പ്: പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ്ഥാ​പി​ച്ച 40 സി​സിടി​വി കാ​മ​റ​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രു​ടെ മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം കൈ​മാ​റ്റ​വും അ​ദ്ദേ​ഹം ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നാ​രാ​യ​ണ നാ​യി​ക് സ​മ്മ​ത​പ​ത്രം ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ മി​ക​ച്ച ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ ത​ല​ശേ​രി ആ​ര്‍​എം​ഒ ഡോ. ​ജി​തി​ന്‍, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ മൊ​യ്തു വ​ട​ക്കു​മ്പാ​ട് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നാ​ല്‍​പ​ത് സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്.
പി​ണ​റാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ന്‍, മു​ന്‍ എം​പി കെ.​കെ. രാ​ഗേ​ഷ്, വേ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത, മ​ന്പ​റം ദി​വാ​ക​ര​ൻ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ, സ​ബ്ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, അ​സി. ക​മ്മീ​ഷ​ണ​ര്‍ വി​ഷ്ണു​പ്ര​ദീ​പ്, പി​ണ​റാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ. ​ദീ​പ്തി, കെ​പി​എ സെ​ക്ര​ട്ട​റി സി​നീ​ഷ്, സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ഇ.​കെ. ര​മ്യ, സി​പി​ഒ ടി. ​പ്ര​ജോ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ജില്ലയില്‍ 547 പേര്‍ക്ക് കൂടി കൊവിഡ്; 531 സമ്പര്‍ക്കത്തിലൂടെ..

Aswathi Kottiyoor

തദേശ സ്ഥാപനങ്ങളുടെ പദ്ധതി സമർപ്പണം: കണ്ണൂർ ജില്ല ഒന്നാമത്

Aswathi Kottiyoor

ഓ​ണം ക​ള​റാ​ക്കി പൂ​വി​പ​ണി

Aswathi Kottiyoor
WordPress Image Lightbox