21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്: മു​ഖ്യ​മ​ന്ത്രി
kannur

സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. പി​ണ​റാ​യി എ​കെ​ജി മെ​മ്മോ​റി​യ​ല്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ 10 കോ​ടി രൂ​പാ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
സ്‌​കൂ​ളി​ലേ​ക്ക് വ​രു​ന്ന കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ലെ മു​തി​ര്‍​ന്ന​വ​ര്‍ എ​ല്ലാ​വ​രും വാ​ക്സി​ന്‍ എ​ടു​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ വാ​ര്‍​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. ആ​രെ​ങ്കി​ലും വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​താ​യി ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രെ വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ ജാ​ഗ്ര​താ സ​മി​ത​ക​ള്‍ പ്രേ​രി​പ്പി​ക്ക​ണം. കു​ട്ടി​ക​ള്‍ മാ​സ്‌​ക്ക് ധ​രി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. കു​ട്ടി​ക്ക് പ​റ്റി​യ മാ​സ്‌​ക് ത​ന്നെ​യാ​ണോ എ​ന്ന​തും ശ്ര​ദ്ധി​ക്ക​ണം.- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ദു​ര്‍​ഗ​തി അ​വ​സാ​നി​ച്ച് ക​ഴി​ഞ്ഞ​താ​യും ഇ​നി​യ​ത് വ​ള​ര്‍​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്നും ‌ പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മു​ന്നേ​റ്റ​മാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ​ത്. സ്‌​കൂ​ളു​ക​ളി​ല്‍ ഓ​രോ വ​ര്‍​ഷ​വും കു​ട്ടി​ക​ള്‍ ഏ​റി​വ​രി​ക​യാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ന​വ​കേ​ര​ള സൃ​ഷ്ടി​യു​ടെ ഭാ​ഗ​മാ​ണ് വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണം. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ലോ​ക നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഏ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ജി​ഷാ കു​മാ​രി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മൂ​ന്നു നി​ല​ക​ളി​ല്‍ 4946 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ക. 12 ക്ലാ​സ് മു​റി​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. ഇ​തോ​ടൊ​പ്പം കെ​മി​സ്ട്രി, സു​വോ​ള​ജി, ബോ​ട്ട​ണി, ഫി​സി​ക്സ്, കം​പ്യൂ​ട്ട​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കം ല​ബോ​റ​ട്ട​റി സൗ​ക​ര്യം ഒ​രു​ക്കും.
അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള മു​റി, പ​രീ​ക്ഷാ രേ​ഖ​ക​ളു​ടെ സൂ​ക്ഷി​പ്പു​മു​റി, എ​ല്ലാ നി​ല​ക​ളി​ലും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക​മാ​യി ടോ​യ്‌​ല​റ്റ് സൗ​ക​ര്യം, ഗോ​വ​ണി​ക​ള്‍​ക്ക് പു​റ​മേ പ്ര​ത്യേ​ക ലി​ഫ്റ്റ് സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കും. വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട് ഉ​ള്‍​ക്കൊ​ള്ളു​ന്ന ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​വും കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കോ​ങ്കി ര​വീ​ന്ദ്ര​ന്‍, ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. അ​നി​ത, അം​ഗം സി.​എം. സ​ജി​ത, പി​ണ​റാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജീ​വ​ന്‍, അം​ഗം എ. ​ദീ​പ്തി, ഹ​യ​ര്‍​സെ​ക്ക​ണ്ട​റി വി​ദ്യാ​ഭ്യാ​സം ക​ണ്ണൂ​ര്‍ ആ​ര്‍​ഡി​ഡി പി.​എ​ന്‍. ശി​വ​ന്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ന്‍, മു​ന്‍ എം​പി കെ.​കെ. രാ​ഗേ​ഷ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി. പ്ര​ദീ​പ​ന്‍, ത​ല​ശേ​രി ഡി​ഇ​ഒ എ.​പി. അം​ബി​ക, ധ​ര്‍​മ​ടം മ​ണ്ഡ​ലം വി​ദ്യാ​ഭ്യാ​സ സ​മി​തി ക​ണ്‍​വീ​ന​ര്‍ പ്ര​ഫ. കെ. ​ബാ​ല​ന്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ആ​ര്‍. ഉ​ഷാ ന​ന്ദി​നി, മു​ഖ്യാ​ധ്യാ​പി​ക എം.​പി. ജീ​വ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

പറന്നെത്തും മരുന്നുമായി ‘രക്ഷകൻ’

Aswathi Kottiyoor

കു​തി​ച്ചു​യ​ർ​ന്ന് മ​ണ്ണെ​ണ്ണ വി​ല; പ്ര​തി​സ​ന്ധി​യി​ലാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

Aswathi Kottiyoor

റം​സാ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഹ​രി​ത ച​ട്ടം പാ​ലി​ച്ച്

Aswathi Kottiyoor
WordPress Image Lightbox