കണ്ണൂർ: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സിഡ്കോ സര്‍ക്കാര്‍ സഹായത്തോടെ നവീകരിച്ച പാലയാട് വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തില്‍ രൂപപ്പെട്ട വര്‍ക്ക് ഫ്രം ഹോം എന്ന പുതിയ തൊഴില്‍ സംസ്കാരത്തിലൂടെ കേരളത്തിലെ അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ എന്നതിനുള്ള ശ്രമം ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സിഡ്കോ എസ്റ്റേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കോങ്കി രവീന്ദ്രന്, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ധര്‍മ്മടം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. രവി, മറ്റ് ജനപ്രതിനിധികള്‍,ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.ഒ. ഗംഗാധരന്, സിഡ്കോ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ഡയരക്ടര്‍ എ. പി. രാഗേഷ്, സിഡ്കോ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന് ഡിജി എം. എസ്. അജിത്കുമാര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
previous post