തൊണ്ടിയിൽ: പൊതുരംഗത്തും സമുദായ രംഗത്തും ഒരുപോലെ നേതൃത്വം നല്കിയ തൊണ്ടിയിൽ കല്ലടിയിലെ കൊല്ലിരിക്കൽ തോമസ് എന്ന പാപ്പച്ചന്റെ നിര്യാണം നാടിന് തീരാനഷ്ടം. പേരാവൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്.
തൊണ്ടിയിൽ ആശുപത്രി നിർമിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. 1928-ൽ മരങ്ങാട്ടുപള്ളിയിൽ നിന്ന് കുടിയേറി തൊണ്ടിയിലിലെത്തിയവരാണ് പാപ്പച്ചന്റെ മാതാപിതാക്കൾ. തലശേരി അതിരൂപത പാസ്റ്ററൽ കമ്മറ്റി അംഗം, സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ്, മേഖല പ്രസിഡന്റ് എന്നീ നിലയിലും ഇടവകയുടെ ആധ്യാത്മിക ഭൗതിക മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. ദീർഘനാൾ അസുഖബാധിതനായിരുന്നെങ്കിലും പൊതുരംഗത്തെ കാര്യങ്ങൾ വളരെ താത്പര്യത്തോടെ ശ്രദ്ധിച്ചിരുന്നു.