27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ധന വില വര്‍ധന; സംസ്ഥാനെത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്
Kerala

ഇന്ധന വില വര്‍ധന; സംസ്ഥാനെത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് കേരളത്തില്‍ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകള്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌ ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം.

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു. ഡീസല്‍ സബ്സിഡി തരുന്നില്ല, ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കിയെന്നും ബസ് ഉടമകള്‍ അറിയിച്ചു.

Related posts

കെഎസ്ആർടിസി ഡിപ്പോകളിലെ നവീകരിച്ച ടോയിലറ്റുകൾ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

“അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യാ മാ​റ്റ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം’

Aswathi Kottiyoor

സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox