27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇ​ന്ധ​ന-പാചകവാതക വി​ലവ​ര്‍​ധ​ന; സി​പി​എം രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Kerala

ഇ​ന്ധ​ന-പാചകവാതക വി​ലവ​ര്‍​ധ​ന; സി​പി​എം രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രായി സി​പി​എം രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന, പാ​ച​ക വാ​ത​ക വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ച്ചു. യാ​ത്രാ​ക്കൂ​ലി വ​ര്‍​ധ​ന​വ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​വി​ലേ​ക്കും വ​ഴി​വ​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ദി​ന ദു​ര്‍​വ്യ​യ​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​ന്‍ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് ശേ​ഷം വി​ളി​ച്ചു ചേ​ര്‍​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കു​റ്റ​പ്പെ​ടു​ത്തി.

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. ജ​മ്മു കാ​ഷ്മീ​രി​ല്‍ രാ​ഷ്ട്രീ​യ ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണം. പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി ന​ല്‍​കി​യ​രു​ന്ന 370-ം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ സി​പി​എം അ​ട​ക്കം ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം​കോ​ട​തി അ​ടി​യ​ന്ത​ര വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ചൂ​ഷ​ണ ശ്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളി​ല്‍ എ​ന്നും സി​പി​എം ഒ​പ്പ​മു​ണ്ടാ​കും എ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ പ്ര​തി​ഷേ​ധ​മാ​യി ക​ര്‍​ഷ​ക സ​മ​രം മാ​റി. ല​ഖിം​പൂ​ര്‍ ഖേ​രി​യി​ല്‍ ഉ​ള്‍​പ്പ​ടെ അ​ക്ര​മം ന​ട​ത്തി അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി പൂ​ര്‍​ണ പി​ന്‍​തു​ണ​യും പ്ര​ഖ്യാ​പി​ച്ചു.

ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഒ​രു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന ന​വം​ബ​ര്‍ 26ന് ​സി​പി​എ​മ്മി​ന്‍റെ എ​ല്ലാ പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ളും പൂ​ര്‍​ണ പി​ന്‍​തു​ണ ന​ല്‍​ക​ണ​മെ​ന്നും കേ​ന്ദ്ര ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

Related posts

സെക്രട്ടേറിയേറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കാൻ 100 സി.സി.ടി.വി ക്യാമറകൾ

Aswathi Kottiyoor

ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്നു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Aswathi Kottiyoor

ഏഷ്യാ കപ്പ്: പാണ്ഡ്യ പഞ്ച്; ആവേശപ്പോരില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

Aswathi Kottiyoor
WordPress Image Lightbox