ഹജ് തീര്‍ഥാടനത്തിനുളള നടപടികള്‍ നവംബറിൽ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് ഡോസ് വാക്സീന് സ്വീകരിച്ചവര്‍ക്കാകും ഹജ്ജിനുള്ള അനുമതി നല്‍കുക. നവംബർ ആദ്യവാരം ഓൺലൈൻ അപേക്ഷ നൽകിത്തുടങ്ങാനാവുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.
നടപടികള്‍ പൂര്‍ണമായി ഡിജിറ്റലായിരിക്കും. ഇന്ത്യയുടെയും സൗദിയുടെയും നിര്‍ദേശങ്ങള്‍ ഉള്‍പെടുത്തി തീര്ഥാടനമാര്ഗരേഖ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് മൂലം വിദേശതീര്‍ഥാടകര്‍ക്ക് സൗദി അനുമതി നല്‍കിയിരുന്നില്ല. ഇന്തോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹജ് തീർഥാടകരെ അയക്കുന്നത് ഇന്ത്യയാണ്