പേരാവൂര്‍: ചിട്ടി തട്ടിപ്പ് വിവാദത്തില്‍ ആരോപണവിധേയമായ പേരാവൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ കുടിശിക നിവാരണ അദാലത്ത് നടത്താന്‍ തീരുമാനം.
ഇന്നു രാവിലെ മുതല്‍ അദാലത്ത് നടത്താനാണ് ഉദ്ദേശിക്കുന്നത്. വായ്പാ കുടിശിക വരുത്തിയവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് ഇളവുകളോടെ കുടിശിക തീര്‍ക്കാന്‍ അവസരം ഉണ്ടായിരിക്കും.
കുടിശിക നിവാരണത്തിനു വേണ്ടി സംഘം ഭരണസമിതിയും സിപിഎം നേതാക്കളും രംഗത്തിറങ്ങും. പരമാവധി തുക സ്വരൂപിക്കുക എന്നതാണു ലക്ഷ്യം. കുടിശിക വരുത്തിയ പാര്‍ട്ടി അംഗങ്ങളെ നേരില്‍ക്കണ്ടു തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
previous post