28.2 C
Iritty, IN
November 30, 2023
  • Home
  • Peravoor
  • പേരാവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി…
Peravoor

പേരാവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി…

പേരാവൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരോധനാഞ്ജ നിലവിൽ വന്ന പേരാവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പേരാവൂർ ഡി.വൈ.എസ്.പി. ടി.പി.ജേക്കബ്, ഇൻസ്‌പെക്ടർ എ. സായൂജ് കുമാർ, സബ് ഇൻസ്‌പെക്ടർ ആർ.സി. ബിജു എന്നിവരുടെ നേതൃത്വത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

കണ്ടെയ്‌ന്മെന്റ് വാർഡുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള നിയമനടപടികളും 144 നിലവിൽ വന്ന വാർഡുകളിൽ കേരള പോലീസ് ആക്ട് പ്രകാരമുള്ള നിയമനടപടികളുമാണ് സ്വീകരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ ജീവനക്കാരല്ലാത്തവരെ കയറ്റിയാൽ കേസ് എടുക്കും. സാനിറ്റൈസർ, മാസ്‌ക്കിടൽ, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണം.

അനാവശ്യമായി ടൗണിൽ വരുന്നവർക്കെതിരെ നിയമ നടപടിയുണ്ടാവും. ടൗണിലേക്കുള്ള പ്രവേശനം ബാരിക്കേഡ് വെച്ച് നിയന്ത്രിക്കും.

Related posts

പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

Aswathi Kottiyoor

വ്യാപാരസ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിന് നിവേദനം നല്‍കി

Aswathi Kottiyoor

മണത്തണ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷം

Aswathi Kottiyoor
WordPress Image Lightbox