കണ്ണൂർ: ജില്ലയില്‍ ചില ഭാഗങ്ങളില്‍ സ്ക്രബ് ടൈഫസ്, എലിപ്പനി, മലമ്പനി എന്നീ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്ക് അറിയിച്ചു.
4സ്ക്രബ് ടൈഫസ്
ഒറിന്‍ഷ്യ സുത്സുഗാമുഷി എന്ന ബാക്ടീരിയയാണ് സ്ക്രബ് ടൈഫസിന് കാരണം. സുത്സുഗ(അസുഖം), മുഷി(പ്രാണി) എന്നീ ജപ്പാനീസ് പദങ്ങള്‍ ചേര്‍ത്താണ് ബാക്ടീരിയക്ക് പേരുണ്ടായത്. ബാക്ടീരിയ ബാധിതരായ ചെറുപ്രാണികള്‍ കടിക്കുന്നതിലൂടെയാണ് സ്ക്രബ് ടൈഫസ് പകരുക. പനിയും ശരീരത്തില്‍ തിണര്‍പ്പുകളുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. പ്രാണി കടിച്ച് 10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പനിക്കും കുളിരിനും പുറമെ തലവേദന, ശരീര വേദന, പേശീ വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. രോഗം പുരോഗമിക്കുന്നതോടെ അവയവ നാശം, രക്തസ്രാവം, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയും ബാധിക്കും. രോഗം പിടിപെടാതിരിക്കാന്‍ കാടും പടലവുമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ കുട്ടികളെ വസ്ത്രം ധരിപ്പിക്കുന്നതും കൊതുക് വലകള്‍ ഉപയോഗിക്കുന്നതും സ്ക്രബ് ടൈഫസ് പരത്തുന്ന പ്രാണികളുടെ കടിയേല്‍ക്കാതിരിക്കാന്‍ സഹായിക്കും. പ്രാണികളെ അകറ്റുന്ന സ്പ്രേ വീടിന്റെ ചുറ്റുവട്ടത്ത് തളിക്കുന്നതും രോഗവ്യാപനം കുറയ്ക്കും.
previous post