24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • തെറ്റുവഴി വേക്കളത്ത കോട്ടായി ഗണേശൻ ഇരിട്ടി പുഴയിൽ വീണ് മരിച്ചു
Peravoor

തെറ്റുവഴി വേക്കളത്ത കോട്ടായി ഗണേശൻ ഇരിട്ടി പുഴയിൽ വീണ് മരിച്ചു

പേരാവൂർ: തെറ്റുവഴി വേക്കളത്ത കോട്ടായി ഗണേശൻ(41) ഇരിട്ടി പുഴയിൽ വീണ് മരിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. പുഴയിലൂടെ ഒരാൾ ഒഴുകിവരുന്നത് കണ്ട ഫാസിര എന്നയാൾ വിവരം അറിയിച്ചതിനെതുടർന്ന് ഇരിട്ടി പോലീസും ഫയർഫോഴ്സും പാലത്തിനു സമീപത്തും തിരച്ചിൽ നടത്തുന്നതിനിടയിലാണ് തന്തോട് ജംഗ്ഷനു സമീപത്തുള്ള പുഴയിലൂടെ ഗണേശൻ ഒഴുകി വരുന്നത് കണ്ടത് . കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വർഷങ്ങളായി കടത്തുംകടവിൽ താമസിച്ച് റബ്ബർ ടാപ്പിംഗ് നടത്തിവരികയായിരുന്നു.മൃതദേഹം പരിയാരം മെഡിക്കൽ കോളേജാസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
വേക്കളത്തെ പരേതരായ പുലപ്പാടി കൃഷ്ണന്റെയും കുഞ്ഞിമാതയുടെയും മകനാണ് അവിവാഹിതനായ ഗണേശൻ.
സഹോദരങ്ങൾ:കാർത്ത്യായനി,ജനാർദ്ദനൻ

Related posts

പേരാവൂർ ബസ്സ്റ്റാൻഡിലെ എക്സൈസ് ഓഫീസ് മാലൂർ റോഡിലെ തെരുവിലേക്ക് മാറ്റുന്നു

Aswathi Kottiyoor

യൂത്ത് കോണ്‍ഗ്രസ് മാലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

Aswathi Kottiyoor

ത​ള​ര​രു​ത് ത​ണ​ലാ​യി ഞ​ങ്ങ​ളു​ണ്ട് ; വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു

Aswathi Kottiyoor
WordPress Image Lightbox