കണ്ണൂർ: ജപ്പാനിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണ്ണൂരും അസാപും ചേർന്ന് വെബിനാർ സംഘടിപ്പിക്കുന്നു. 23 ന് വൈകുന്നേരം 3.30 മുതൽ 4.30 വരെ വെബ്എക്സ് പ്ലാറ്റ്ഫോമിലാണ് വെബിനാർ നടക്കുക.
ജപ്പാനിലെ തൊഴിലവസരങ്ങൾ, തൊഴിൽ നേടാനാവശ്യമായ നൈപുണ്യപഠന വിഷയങ്ങൾ, ഭാഷാപ്രാവീണ്യം നേടാനാവശ്യമായ പരിശീലന പദ്ധതികൾ, തൊഴിലിനായി ജപ്പാനിലേക്ക് പോകുവാനുള്ള പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും.
ജപ്പാനിലെ വിവിധ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യൻ പ്രഫഷണലുകളുടെ റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനും ജാപ്പനീസ് ഭാഷാ പരിശീലനവും ടെസ്റ്റിംഗ് സൗകര്യങ്ങളും സ്ഥാപിക്കാനും ജാപ്പനീസ് സർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. കേരളത്തിൽ ഇതിനുള്ള സംവിധാനങ്ങൾ നോർക്ക വകുപ്പ് നേതൃത്വം നൽകും.
14 മേഖലകളിൽ തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർഥികൾ ജാപ്പനീസ് ഭാഷാപ്രാവീണ്യം കൂടെ നേടിയാൽ ജപ്പാനിലേക്ക് റിക്രൂട്ട് ചെയ്യപ്പെടും. നഴ്സിംഗ്, കെട്ടിട ശുചീകരണം, മെറ്റീരിയൽ പ്രോസസിംഗ്, വ്യവസായം, വ്യാവസായിക യന്ത്രങ്ങളുടെ നിർമാണ വ്യവസായം, ഇലക്ട്രിക് ഇലക്ട്രോണിക്സ് ബന്ധപ്പെട്ട വ്യവസായം, നിർമാണ മേഖല, കപ്പൽ നിർമാണവും കപ്പലുമായി ബന്ധപ്പെട്ട വ്യവസായവും, ഓട്ടോമൊബൈൽ സർവീസ്, വ്യോമയാനം, ലോജിസ്റ്റിക്സ്, കൃഷി, ഫിഷറീസ്, ഫുഡ് ആൻഡ് ബിവറേജസ് നിർമാണ വ്യവസായം, ഫുഡ് സർവീസ് എന്നി മേഖലകൾക്കാണ് ജപ്പാനിൽ തൊഴിലവസരങ്ങൾ ലഭ്യമാവുക. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ജപ്പാൻ സർക്കാർ സ്പെസിഫൈഡ് സ്കിൽഡ് വർക്കർ എന്ന റെസിഡൻസ് സ്റ്റാറ്റസ് നൽകും. ജാപ്പനീസ് ഭാഷാപരീക്ഷയും (LGPTN 4) നൈപുണ്യ പരീക്ഷയും നടത്തിയശേഷ
മാണ് റിക്രൂട്ട്മെന്റ് നടപടികൾക്ക് തുടക്കമാവുക. വെബിനാറിൽ പങ്കുചേരുവാൻ https:/bit.ly/ dioasap2 എന്ന ഫോമിൽ രജിസ്റ്റർ ചെയ്യുക. ഫോൺ: 9495999627, 9400616909, 9495999681, 9495999692.
previous post