24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • എല്ലാ ജഡ്ജിമാർക്കും ഐ ഫോൺ 13 പ്രോ; ടെൻഡർ ക്ഷണിച്ച് പാറ്റ്ന ഹൈക്കോടതി
Kerala

എല്ലാ ജഡ്ജിമാർക്കും ഐ ഫോൺ 13 പ്രോ; ടെൻഡർ ക്ഷണിച്ച് പാറ്റ്ന ഹൈക്കോടതി

എല്ലാ ജഡ്ജിമാര്‍ക്കും ആപ്പിൾ ഐ ഫോണ്‍ 13 പ്രോ നല്‍കുന്നതിന് വിതരണക്കാരിൽ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ച് പാറ്റ്ന ഹൈക്കോടതി. ഐ ഫോണ്‍ 13 പ്രോയ്ക്ക് ജിഎസ്ടിയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ എത്ര വിലവരുമെന്ന് രേഖപ്പെടുത്തണമെന്നാണ് അംഗീകൃത ഡീലര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പാറ്റ്ന ഹൈക്കോടതിയില്‍ പുതിയതായി നിയമിച്ച ഒന്‍പത് ജഡ്ജിമാര്‍ ഉള്‍പ്പെടെ 53 ജഡ്ജിമാരാണുള്ളത്. ജഡ്ജിമാർക്കായി 256 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണുകളാണ് കോടതി വാങ്ങുന്നത്. പാറ്റ്ന ആസ്ഥാനമായുള്ള ഡീലർമാർ ഒരാഴ്ചയ്ക്കുള്ളിലാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്.

ബില്ലിന്‍റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി നല്‍കിയതിന് ശേഷമാകും പണം നല്‍കുകയെന്നും കോടതി പറഞ്ഞു. വാറന്‍റി കാലാവധിക്കുള്ളില്‍ ഫോണിന് കേടുപാടുകള്‍ സംഭവിച്ചാല്‍ സൗജന്യമായി അത് പരിഹരിക്കണമെന്നും കോടതി അറിയിച്ചു.

Related posts

ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ഇ​നി​യും ന​ൽ​കി​യി​ല്ല

Aswathi Kottiyoor

സുരക്ഷിതം 2.0′ അന്താരാഷ്‌ട്ര സെമിനാർ തുടങ്ങി

Aswathi Kottiyoor

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox