25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Kerala

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനു പോയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. ബാലുശ്ശേരി കക്കയം ഡാമിന് സമീപം കരിയാത്തും പാറയിൽ തിങ്കളാഴ്‌ച‌ വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

പാനൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയായ മിഥിലാജ് ‌(17) ആണ് മരിച്ചത്. പാറാട് കണ്ണങ്കോട് കൊല്ലന്റവിടെ മുഹമ്മദിന്റെയും, കരിയാട് പടന്നക്കര മാളിയിൽ ഷബിനയുടെയും മകനാണ്‌. ബന്ധുക്കളോടൊപ്പം ഒരുമിച്ചു കുളിക്കുന്നതിനിടയിൽ മിഥിലാജ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം പാറാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരങ്ങൾ: മെഹസ്‌ അബൂബക്കർ, മുഹമ്മദ് മെബിൻ, മിൻഹ ഫാത്തിമ.

Related posts

ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് സ്ത്രീ ​മ​രി​ച്ചു

Aswathi Kottiyoor

പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡിജിപി

Aswathi Kottiyoor

‘വർണച്ചിറകുകൾ സമാപിച്ചു’: വനിതാ ശിശുവികസന വകുപ്പിന്റേത് മാതൃകാപരമായ പ്രവർത്തനം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox