24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇടുക്കി ജലനിരപ്പ്‌ 2393 ലേക്ക്‌ , ഒരുദിവസം ഉയർന്നത്‌ ഒന്നേമുക്കാൽ അടി ; മുല്ലപ്പെരിയാറിൽ
Kerala

ഇടുക്കി ജലനിരപ്പ്‌ 2393 ലേക്ക്‌ , ഒരുദിവസം ഉയർന്നത്‌ ഒന്നേമുക്കാൽ അടി ; മുല്ലപ്പെരിയാറിൽ

ഇടുക്കിയിലും പദ്ധതി പ്രദേശങ്ങളിലും മഴ കനത്തതോടെ അണക്കെട്ടിലെ ജലനിരപ്പ് ശനി ഉച്ചയോടെ 2392.58 അടിയായി. സംഭരണശേഷിയുടെ 87 ശതമാനം വെള്ളമുണ്ട്‌. കഴിഞ്ഞ ദിവസം ആദ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ഒരാഴ്ചയായി ഇവിടെ കനത്തമഴയാണ്‌. ലോറേഞ്ചിലും ശക്തമായ മഴയുണ്ട്‌.

വൈദ്യുതോൽപാദനം കുറച്ചു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ല. ശനിയാഴ്‌ച 7.796 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. ചെറുകിട ഡാമുകളിൽ ജലം ഉയർന്നതിനാൽ സംഭരണി തുറന്നു വിട്ടു. മലങ്കര ഡാം ഷട്ടർ 1.30 മീറ്ററിലേക്ക്‌ ഉയർത്തി. മുൻകരുതലെന്ന നിലയിൽ കല്ലാർ ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ 10 സെന്റീമീറ്റർ ഉയർത്തി.

മുല്ലപ്പെരിയാറിൽ 129.15 അടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനി പകൽ രണ്ടോടെ 129.15 അടിയായി ഉയർന്നു. രാവിലെ ആറിന് 128.8 അടിയായിരുന്നു. 24 മണിക്കൂറിനുള്ളിൽ തേക്കടിയിൽ രണ്ട് മില്ലിമീറ്ററും അണക്കെട്ട് പ്രദേശത്ത് 2.4 മില്ലിമീറ്ററും മഴ പെയ്തു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1438 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്.

Related posts

കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു

Aswathi Kottiyoor

കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള പ്ര​തി​സ​ന്ധി; യൂ​ണി​യ​നു​ക​ള്‍​ക്കെ​തി​രെ ഹൈ​ക്കോ​ട​തി

Aswathi Kottiyoor

‘ബോധപൂർണ്ണിമ’: ആദ്യഘട്ടത്തിന് സമാപനമായി: ലഹരിക്കെതിരെ കലാലയങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: മന്ത്രി ഡോ. ബിന്ദു

Aswathi Kottiyoor
WordPress Image Lightbox