മഴയും കാലാവസ്ഥാ മുന്നറിയിപ്പുകളും കണക്കിലെടുത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും ശബരിമലയിലേക്കുള്ള തീർഥാടനം ജില്ലാ കളക്ടർ നിരോധിച്ചു.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഒൗദ്യോഗികാവശ്യങ്ങൾക്കു പോകുന്നവർ, ജീവനക്കാർ, തൊഴിലാളികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ, ഭക്ഷണ സാധനങ്ങളുമായി പോകുന്നവർ എന്നിവരെ നിരോധനത്തിൽനിന്നും ഒഴിവാക്കി.