24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 93.8 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തെന്ന് വീണാ ജോര്‍ജ്
Kerala

സംസ്ഥാനത്ത് 93.8 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,68,961), 45.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,21,21,683) നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിനെടുത്ത സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7995 പുതിയ രോഗികളില്‍ 6705 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1968 പേര്‍ ഒരു ഡോസ് വാക്‌സിനും 2561 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2176 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കും.

ഒക്‌ടോബര്‍ എട്ട് മുതല്‍ പതിനാല് വരെയുള്ള കാലയളവില്‍, ശരാശരി 1,04,626 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്നും മന്ത്രി അറിയിച്ചു. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 16,588 കുറവ് ഉണ്ടായി.

പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 20 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 20%, 15%, 36%, 11%, 15%, 20% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

Related posts

സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു; 4 പേർ മരിച്ചു, 3 പേർക്ക് ഗുരുതരപരിക്ക്.

Aswathi Kottiyoor

ഓട്ടോ-ടാക്‌സി നിരക്ക് വർധന: അഭിപ്രായങ്ങൾ അറിയിക്കാം

Aswathi Kottiyoor

രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ൽ 140 പേ​രും വോ​ട്ട് ചെ​യ്തു

Aswathi Kottiyoor
WordPress Image Lightbox