24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • പൊട്ടംതോട് കുടുംബക്ഷേമ ഉപകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തം.
Kottiyoor

പൊട്ടംതോട് കുടുംബക്ഷേമ ഉപകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തം.

കൊട്ടിയൂര്‍: പൊട്ടംതോട് കുടുംബക്ഷേമ ഉപകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തം.വര്‍ഷങ്ങള്‍ക്ക് മുന്‍പു ഗ്രാമാന്തരങ്ങളില്‍ താമസിച്ച് പ്രാഥമിക ചികിത്സ നടത്തുന്നതിനു സ്ഥാപിച്ചതാണു കുടുംബ ക്ഷേമ ഉപകേന്ദ്രം. കെട്ടിടത്തിന്റെ ഒരു ഭാഗം ക്വാര്‍ട്ടേഴ്‌സും മറുഭാഗം ചികിത്സാകേന്ദ്രവുമായാണ് ഉപകേന്ദ്രങ്ങള്‍ പണിതിട്ടുള്ളത്. ഇവിടെ താമസിച്ച് ഗ്രാമവാസികള്‍ക്ക് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ഉപദേശം നല്‍കലായിരുന്നു ഇവരുടെ ജോലി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലക്കു പുറത്തു നിന്നു നിയമനം കിട്ടിയവര്‍ ഇവിടെ താമസിച്ചു ചികിത്സ നടത്തിയിരുന്നുവെങ്കിലും ക്രമേണ ഇല്ലാതാകുകയായിരുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പകല്‍ ക്യാംപ് നടത്തി ചികിത്സ നടത്തുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ താമസിച്ച് ചികിത്സ നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലാത്തതാണ് ഉപകേന്ദ്രം അടഞ്ഞു കിടക്കാന്‍ കാരണം.

പൊട്ടം തോട് നിന്നും കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തണമെങ്കില്‍ കിലോമീറ്റര്‍ യാത്ര ചെയ്യണം. പ്രദേശത്തെ വാര്‍ഡുകളിലെ രോഗികള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ഉപകേന്ദ്രം. കൂടാതെ ഉപകേന്ദ്രത്തിന്റെ ചുറ്റം കാട് കയറിയ അവസ്ഥയിലുമാണ്.ഉപകേന്ദ്രത്തില്‍ ആഴ്ചയിലൊരിക്കല്‍ ജൂനിയര്‍ പ്ലബ്ബിക് ഹെല്‍ത്ത് നഴ്‌സ് എത്താറുണ്ടെന്നും കോവിഡ് വാക്‌സിന്‍ ഡ്യൂട്ടി കൂടുതലായതിനാലാണ് ആഴ്ചയില്‍ രണ്ട് തവണ തുറക്കുന്നത് ഒരു ദിവസമായതെന്നും ഉപകേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ഡ് മെമ്പര്‍ ബാബു മാങ്കോട്ടില്‍ പറഞ്ഞു.

Related posts

തലക്കാണി ഗവ.യു.പി സ്കൂളിന് പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.

Aswathi Kottiyoor

വ​നാ​തി​ർ​ത്തി​മേ​ഖ​ല​യി​ലെ സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം

Aswathi Kottiyoor

പിടികൊടുക്കാതെ ഇന്ധനവില ;. തീറ്റ വാങ്ങാൻ കുതിര നേരിട്ടെത്തി

Aswathi Kottiyoor
WordPress Image Lightbox