27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്‌കൂൾ തുറക്കുന്നതിന് മുന്നൊരുക്കമായി വെബിനാർ സീരീസ്.
Kerala

സ്‌കൂൾ തുറക്കുന്നതിന് മുന്നൊരുക്കമായി വെബിനാർ സീരീസ്.

നവംബർ 1നു സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി കളമൊരുക്കവും മനമൊരുക്കവും ലക്ഷ്യമാക്കി 100 സെഷനുകളാക്കിയ വെബിനാർ സീരീസ് ‘ഗെറ്റ് സെറ്റ്’ വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നു.
14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റുകളാണ് ഒക്ടോബർ 15 മുതൽ 31 വരെ പ്രാക്ടീസ് വെബിനാർ സീരീസിനു സംഘാടകരാകുന്നത്.
വെബിനാർ സീരിസിന്റെ സ്റ്റേറ്റ് പോസ്റ്റർ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് ഇന്നലെ 12ന് പുറത്തിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പ്രാരംഭ സെഷൻ നയിക്കും. സംസ്ഥാന ദേശീയ തലങ്ങളിലെ വിഷയ വിദഗ്ധർ റിസോഴ്‌സ് പേഴ്‌സൺമാരായി നേതൃത്വം നൽകും. വെബിനാർ സീരീസിൽ പരമാവധി വിദ്യാർത്ഥികൾക്ക് ഓൺലൈനായി പങ്കെടുക്കുവാൻ അവസരം ലഭ്യമാക്കും.

Related posts

അതിഥി തൊഴിലാളികളുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ അഞ്ച്‌ ലക്ഷത്തിൽപരം പേർ: മന്ത്രി

Aswathi Kottiyoor

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ലൂ​ടെ ആ​ർ​ക്കും ഒ​രു ന​ഷ്ട​വും സം​ഭ​വ​ക്കി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ

Aswathi Kottiyoor

മാർഗനിർദേശങ്ങളായി: ഇനി സിൽവർ ഇടിഎഫിൽ നിക്ഷേപിക്കാം.

Aswathi Kottiyoor
WordPress Image Lightbox