24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • പഞ്ചായത്തില്‍ ഒരു ടൂറിസം കേന്ദ്രത്തിലേക്ക് ചുവടുവച്ച്‌ കണ്ണൂര്‍: ഏഴരക്കണ്ടം തൊട്ട് ഏലപ്പീടിക വരെ
kannur

പഞ്ചായത്തില്‍ ഒരു ടൂറിസം കേന്ദ്രത്തിലേക്ക് ചുവടുവച്ച്‌ കണ്ണൂര്‍: ഏഴരക്കണ്ടം തൊട്ട് ഏലപ്പീടിക വരെ

കണ്ണൂര്‍: ഓരോ പഞ്ചായത്തിലും ഒരോ വിനോദസഞ്ചാര കേന്ദ്രങ്ങളെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തോടടുത്ത് കണ്ണൂര്‍ . പി. എ. മുഹമ്മദ് റിയാസ് ടൂറിസം മന്ത്രിയായതോടെ ആദ്യം ഏറ്റെടുത്ത പ്രധാന പദ്ധതികളിലൊന്നായിരുന്നു. ഗ്രാമങ്ങളിലേക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം വച്ചാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്തുകള്‍ ടൂറിസം കേന്ദ്രങ്ങള്‍ നിര്‍ണയിച്ച്‌ പദ്ധതി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു. ഇത് ജില്ലാ പഞ്ചായത്ത് വിനോദസഞ്ചാരവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറി. ടൂറിസം കേന്ദ്രത്തിലെ കാഴ്ചകള്‍, സമീപത്തെ തീര്‍ഥാടന കേന്ദ്രങ്ങള്‍, വാഹന റൂട്ട് എന്നിവയടക്കമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍. ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുന്നത്. മുപ്പതെണ്ണത്തിന്റെ റിപ്പോര്‍ട്ടാണ് ടൂറിസം വകുപ്പിന് സമര്‍പ്പിച്ചത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സഞ്ചാരികളെ മാടിവിളിച്ച്‌…
കതിരൂര്‍ പൊന്ന്യം ഏഴരക്കണ്ടം, ധര്‍മടം പഞ്ചായത്തിലെ ധര്‍മ്മടം തുരുത്ത്, കൊളച്ചേരിയിലെ നണിയൂര്‍ കല്ലിട്ടകടവ്, പെരളശേരി ചെറുമാവിലായി പുഴയോരം, മയ്യില്‍ മുല്ലക്കൊടിയിലെ നണിശേരിക്കടവ്, മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം, പാപ്പിനിശേരി ഭഗത്‌സിങ് ദ്വീപ്, നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്ബ്, കാക്കത്തുരുത്തി, പുല്ലൂപ്പിക്കടവ്, ചെങ്ങളായി പഞ്ചായത്തിലെ തേറളായി ദ്വീപ്, കിരാത്ത്, പേരാവൂരിലെ മയിലാടുംപാറ, ചെറുപുഴയിലെ തിരുനെറ്റി, കൊട്ടത്തലച്ചി, ചപ്പാരപ്പടവിലെ തടിക്കടവ് പന്ത്രണ്ടാംചാല്‍ പക്ഷിസങ്കേതം, പട്ടുവത്തെ കാവിന്‍മുനമ്ബ്, കൂത്താട്, മംഗലശേരി, മുതുകട, ഇരിക്കൂര്‍ ടൗണ്‍ സ്‌ക്വയര്‍, പുഴയോര സായാഹ്ന പാര്‍ക്ക്, മുണ്ടേരി മുണ്ടേരിക്കടവ്, മാലൂര്‍ പുരളിമല, പാലുകാച്ചിപ്പാറ, മൊകേരി വള്ള്യായിക്കുന്ന്, കൂരാറ, ചിറക്കല്‍ പത്തായച്ചി, തൈക്കണ്ടിച്ചിറ, പായം പെരുമ്ബറമ്ബ്, അകംതുരുത്തി ദ്വീപ്, കാങ്കോല്‍- ആലപ്പടമ്ബിലെ ഹരിതീര്‍ഥക്കര, കടന്നപ്പള്ളി കാരാക്കുണ്ട് വെള്ളച്ചാട്ടം, അഞ്ചരക്കണ്ടി പ്പാളയത്തിനടുത്തുള്ള മൂഴി പ്രദേശം, കൊട്ടിയൂര്‍ പാലുകാച്ചി, കണ്ണപുരം ആയിരംതെങ്ങ്- അയ്യോത്ത്, ഉദയഗിരി തിരുനെറ്റിക്കല്ല്, ഇയ്യാഭരണി തുരുത്ത്, വൈക്കമ്ബ, കുഞ്ഞിമംഗലം കണ്ടംകുളങ്ങര കടാങ്കോട്ട് മാക്കം തറവാട്, പെരുമ്ബപ്പുഴ കണ്ടല്‍ഗ്രാമം, മാങ്ങാട്ടിടം പച്ചത്തുരുത്ത്, കരിവെള്ളൂര്‍ കുണിയന്‍, തില്ലങ്കേരി മച്ചൂര്‍മല ചിത്രവട്ടം, ചിറ്റാരിപ്പറമ്ബ് വില്ലൂന്നിപ്പാറ, പെരിങ്ങോം വയല്‍ക്കുളം, കുറുമാത്തൂര്‍ വണ്ണത്താന്‍മാട്, കോട്ടുപുറം കടവ്, അഴീക്കോട്ടെ ചാല്‍, മീന്‍കുന്ന് ബീച്ചുകള്‍, പന്ന്യന്നൂരിലെ പൊന്ന്യം അരിയരപ്പൊയില്‍ ചാടാല പുഴയോരം, മലപ്പട്ടത്തെ മുനമ്ബുകടവ്, എരഞ്ഞോളി കാളിയില്‍, കുറ്റിയാട്ടൂരിലെ ഉളുമ്ബക്കുന്ന്, അയ്യന്‍കുന്നിലെ കളിതട്ടുംപാറ, ഉളിക്കലിലെ കാലാങ്കി, പയ്യാവൂരിലെ ശശിപ്പാറ, കേളകത്തെ പാലുകാച്ചി, കണ്ടംതോട് കണിച്ചാര്‍ ഏലപ്പീടിക എന്നിവയാണ് പഞ്ചായത്തുകളിലെ വിനോദസഞ്ചാര ഇടങ്ങള്‍.

Related posts

കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: ആ​ശു​പ​ത്രി​ക​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണമെന്നു നിർദേശം

Aswathi Kottiyoor

മ​ട്ട​ന്നൂ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ

Aswathi Kottiyoor

സ്ത്രീസുരക്ഷയ്ക്കായി പോലീസിന്റെ ‘നിർഭയം’ മൊബൈൽ ആപ്പ്……….

Aswathi Kottiyoor
WordPress Image Lightbox