24.6 C
Iritty, IN
October 5, 2024
  • Home
  • kannur
  • കായിക കേരളത്തിന് അഭിമാനനേട്ടം കൊയ്യ്ത് മലയോര മേഖലയിൽ നിന്ന് സനിൽ സണ്ണി.
kannur

കായിക കേരളത്തിന് അഭിമാനനേട്ടം കൊയ്യ്ത് മലയോര മേഖലയിൽ നിന്ന് സനിൽ സണ്ണി.

കരികോട്ടക്കരി: കേരളത്തിന്റെ ചരിത്രത്തിൽ കായിക രംഗത്ത് മലയോര മേഖലയിലെ എണ്ണമറ്റ കായിക താരങ്ങൾ നൽകിയ സംഭാവനകൾ നിരവധിയാണ്. അതിലേക്ക് മാറ്റു കൂട്ടുന്ന പ്രകടനവുമായി കരി കോട്ടക്കരി സ്വദേശിയായ ‘ഫിസ്റ്റ് ബോൾ ‘ താരം സനിൽ സണ്ണി. കഴിഞ്ഞ മൂന്നു വർഷംമായി കേരള ടീം ക്യാപ്റ്റ്നായി തുടരുന്ന താരം സ്കൂൾ കാലഘട്ടം മുതൽ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.ആദ്യ കാലങ്ങളിൽ വോളി ബോൾ താരം ആയിരുന്നു തുടർന്ന് കഴിവു തിരിച്ചറിഞ്ഞ് ‘Socker 9 Sports Foundation’ അങ്ങാടിക്കടവ് കോർഡിനേറ്ററും ഫിസ്റ്റ് ബോൾ ഇന്ത്യൻ ടീം കോച്ചിംഗ് പാനൽ അംഗവുമായ ഷൈജു സെബാസ്റ്റ്യൻ ഫിസ്റ്റ് ബോൾ ഇനത്തിലേയ്ക്ക് പരിശീലനം നൽകുകയും മികച്ച താരമാക്കി മാറ്റുകയായിരുന്നു. ഈ പ്രകടനം കാഴ്ചവയ്യ്ക്കാൻ തനിക്ക് കഴിഞ്ഞത് മികച്ച പരിശീലനവും അധ്യാപകന്റെ നിരന്തര പ്രോത്സാഹനത്തിലാണെന്നും താരം പറയുന്നു.2017 ൽ തമിഴ് നാട്ടിൽ വച്ചു നടന്ന ഫെഡറേഷൻ കപ്പ് ടീം സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവച്ചു ടീം അംഗമായി അതെ വർഷം നടന്ന ഫെഡറേഷൻ കപ്പ് മൽസരത്തിൽ കേരളം സെക്കന്റ് റണ്ണറപ്പ് ആകുകയും ആദ്യ മൽസരത്തിൽ തന്നെ ബെസ്റ്റ് പ്ലേയർ ആകാൻ സാധിച്ചതും കരിയറിലെ മികച്ച നേട്ടമായി താരം വിലയിരുത്തുന്നു. തുടർന്ന് 2017 നാഷണൽ മീറ്റ്,2018,2019 നാഷണൽ ചാമ്പ്യൻ ഷിപ്പ് എന്നിവയിൽ കേരള ടീം ക്യാപ്റ്റൻ ആയി മുൻ നിരയിൽ നിന്ന് നയിക്കുകയും ഫസ്റ്റ് റണ്ണർ അപ്പ് സെക്കന്റ് റണ്ണർ അപ്പ് സ്ഥാനങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു. കണ്ണൂർ ജില്ല ക്യാപ്റ്റൻ കൂടിയായ താരം ഇനി വരുന്ന ഡിസംബർ മാസത്തിലെ ഡൽഹിയിൽ വച്ച് നടക്കുന്ന ഫെഡറേഷൻ കപ്പ് മൽസരങ്ങൾക്കായി കടുത്ത പരിശീലനത്തിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കായിക രംഗത്ത് മികച്ച പരിശീലനം നേടി പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെയാണ് താരം ലക്ഷ്യം വയ്ക്കുന്നത്. അച്ഛന്റെ വേർപാടിലും സ്വപ്നങ്ങൾക്ക് കൂട്ടായി നിന്ന അമ്മയ്ക്കും മലയോര മേഖലയ്ക്കും അഭിമാന നേട്ടം തന്നെയായിരിക്കും സനിൽ സണ്ണി എന്ന കായിക താരത്തിന്റെ ഇനിയുള്ള നേട്ടങ്ങൾ.

Related posts

നാ​യ​നാ​ർ​ക്കു​ശേ​ഷം ക​ണ്ണൂ​ർ ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​ലാ​പ​യാ​ത്ര

Aswathi Kottiyoor

ചെറുവാഞ്ചേരി സാംസ്കാരികകേന്ദ്രത്തിനുനേരേ അക്രമം

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷയിൽ കണ്ണൂർ ജില്ല വീണ്ടും ഒന്നാമത്

Aswathi Kottiyoor
WordPress Image Lightbox