24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പുനർ നിർമ്മാണം പൂർത്തിയാവുന്നു – ഉദ്‌ഘാടനത്തിനൊരുങ്ങി വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം
Iritty

പുനർ നിർമ്മാണം പൂർത്തിയാവുന്നു – ഉദ്‌ഘാടനത്തിനൊരുങ്ങി വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം

ഇരിട്ടി : പ്രളയത്തിൽ മണ്ണിടിഞ്ഞു വീണ് തകർന്ന പായം പഞ്ചായത്തിലെ വള്ളിത്തോട് പ്രൈമറി ഹെൽത്ത് സെൻ്റർ കുടുംബാരോഗ്യ കേന്ദ്രമായി പുനർജ്ജനിക്കുന്നു. 2. 17 കോടി രൂപ ചിലവിൽ രണ്ടു നിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ആധുനിക രീതിയിൽ ഹൈടെക്ക് ആയാണ് കുടുംബാരോഗ്യ കേന്ദ്രം മാറുക. ഈമാസം 20 നുള്ളിൽ കെട്ടിടത്തിൻ്റെ പണി പൂർണമായും പൂർത്തീകരിക്കുമെന്നാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ള കേന്ദ്ര ഏജൻസിയായ
വാക്കോസ് പായം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഷാരോൺ ബിലീവേഴ്സ് ചർച്ചിൻ്റെ അധീനതയിലുണ്ടായിരുന്ന ഭൂമി 1977 ൽ സൗജന്യമായി നൽകിയ സ്ഥലത്താണ് വള്ളിത്തോട് പി എച്ച് സി പ്രവർത്തിച്ചു വന്നിരുന്നത്. 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ ആശുപത്രി പ്രവർത്തിച്ചു വന്നിരുന്ന കെട്ടിടത്തിന് പിറകിലെ കുന്നിടിഞ്ഞു വീണ് കെട്ടിടം പാടേ തകരാറിലാവുകയായിരുന്നു. തുടർന്ന് മൂന്നുവർഷമായി ഷാരോൺ ബിലീവേഴ്സ് ചർച്ചിൻ്റെ തന്നെ മറ്റൊരു കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിച്ചുവരുന്നത് . കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുമ്പോൾ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി കൂടുതൽ സ്ഥലം വേണ്ടി വന്നതോടെ പഞ്ചായത്ത് അധികൃതർ വീണ്ടും ഷാരോൺ ബിലീവേഴ്സ് ചർച്ച് അധികൃതരെ സമീപിക്കുകയും അര ഏക്കർ സ്ഥലം കൂടി സൗജന്യമായി നൽകുകയും ചെയ്തു. ഇതോടെ ഇപ്പോൾ ഒന്നര ഏക്കർ സ്ഥലം ഫാമിലി ഹെൽത്ത് സെന്ററിന് സ്വന്തമായി . ആധുനിക സൗകര്യമുള്ള കെട്ടിടത്തിന് പുറമേ ശേഷിക്കുന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തി കുട്ടികളുടെ പാർക്ക്, വയോജനങ്ങൾക്കായി ഫിറ്റ്നസ് സെൻറർ, ഔഷധസസ്യ തോട്ടം , ജിം എന്നിവയും പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമവും ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.
കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് അനുബന്ധ ഉപകരണങ്ങൾ സമാഹരിക്കാനായി ജനകീയ കമ്മിറ്റി രൂപീകരിച്ച് പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം നടത്താനും ലക്ഷ്യമിടുന്നുണ്ട്. നവംബർ ആദ്യവാരത്തോടെ ഉദ്ഘാടനം നടത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വലിയിരുത്താനായി പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, വൈസ് പ്രസിഡൻറ് അഡ്വ. എം വിനോദ് കുമാർ, മുൻ പ്രസിഡണ്ട് എൻ. അശോകൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. എൻ. ജെസി, മുജീബ് കുഞ്ഞി കണ്ടി, പഞ്ചായത്ത് അംഗങ്ങളായ ഷൈജു ജേക്കബ് , പി. പി. കുഞ്ഞൂഞ്ഞ് എന്നിവർ സ്ഥലത്തെത്തി.

Related posts

ഞങ്ങളുടെ മാധ്യമപ്രവര്‍ത്തനം അതേപടി തന്നെ തുടരും’; പ്രസ്താവനയുമായി ബിബിസി

Aswathi Kottiyoor

നടുവനാട് ഓൾ കേരള വോളിബാൾ ടൂർണമെൻ്റ് തുടങ്ങി.

Aswathi Kottiyoor

കായിക പരിശീലനം തുടങ്ങി

WordPress Image Lightbox