30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൂത്തുപറന്പിൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗിന് ‘ലോ​ക്കി​ട്ട് ’പോ​ലീ​സ്
Kerala

കൂത്തുപറന്പിൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗിന് ‘ലോ​ക്കി​ട്ട് ’പോ​ലീ​സ്

കൂ​ത്തു​പ​റ​മ്പ്: ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ​ക്ക് ഇ​രു വ​ശ​ത്തു​മു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ ലോ​ക്ക് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സി​ഐ ബി​നു മോ​ഹ​ൻ, എ​സ്ഐ കെ.​ടി. സ​ന്ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ ലോ​ക്ക് ചെ​യ്യു​ക​യും ലോ​ക്ക് ചെ​യ്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന നോ​ട്ടീ​സ് പ​തി​ക്കു​ക​യും ഉ​ട​മ​ക​ളി​ൽ നി​ന്നും 500 രൂ​പ ഫൈ​ൻ ഈ​ടാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാ​ല് ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. വാ​ഹ​ന ഉ​ട​മ​ക​ൾ പി​ഴ ന​ൽ​കി​യ ശേ​ഷ​മാ​ണ് ട​യ​റി​ന്‍റെ ലോ​ക്ക് പോ​ലീ​സ് നീ​ക്കം ചെ​യ്ത് കൊ​ടു​ക്കു​ന്ന​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ലും ഈ ​ന​ട​പ​ടി തു​ട​രാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യും പോ​ലീ​സും ചേ​ർ​ന്ന് നേ​ര​ത്തെ ത​ന്നെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ് ട്ര​ഷ​റി റോ​ഡ്, ബീ​വ​റേ​ജ​സ് റോ​ഡ് എ​ന്നി​വ വ​ൺ​വേ ആ​ക്കി​യി​രു​ന്നു.

Related posts

വന്യജീവി ആക്രമണം തടയാൻ മാസ്റ്റർപ്ലാൻ , സർവകക്ഷി യോഗം ചേർന്നു

Aswathi Kottiyoor

ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കാന്‍ അനുമതി: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox