21.6 C
Iritty, IN
November 21, 2024
  • Home
  • Peravoor
  • പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് നി​ക്ഷേ​പ​ക​ർ
Peravoor

പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് നി​ക്ഷേ​പ​ക​ർ

പേ​രാ​വൂ​ർ: ചി​ട്ടി ത​ട്ടി​പ്പി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ പേ​രാ​വൂ​ർ സ​ഹ​ക​ര​ണ ഹൗ​സ് ബി​ൽ​ഡിം​ഗ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പി.​വി. ഹ​രി​ദാ​സി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​പാ​ടു​കാ​ർ ധ​ർ​ണ ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ സൊ​സൈ​റ്റി​ക്ക് മു​ന്നി​ൽ​നി​ന്ന് പ്ര​ക​ട​ന​മാ​യാ​ണ് ഇ​ട​പാ​ടു​കാ​ർ സെ​ക്ര​ട്ട​റി​യു​ടെ മു​ള്ളേ​രി​ക്ക​ലി​ലു​ള്ള വീ​ടി​ന് മു​ന്നി​ലെ​ത്തി​യ​ത്. ഗേ​റ്റി​ന് മു​ന്നി​ൽ പേ​രാ​വൂ​ർ പോ​ലീ​സ് ഇ​ട​പാ​ടു​കാ​രെ ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണ ജോ​സ് ചി​റ്റേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി മേ​ച്ചേ​രി, കെ. ​സ​നീ​ഷ്, ടി.​ബി. വി​നോ​ദ്, മാ​ത്യു തോ​ട്ട​ത്തി​ൽ, സു​ഭാ​ഷി​ണി ഉ​ണ്ണി​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​തേ​സ​മ​യം, ത​ട്ടി​പ്പി​നി​ര​യാ​യ നി​ക്ഷേ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. 13 അം​ഗ സ​മ​ര​സ​മ​തി​ക്കാ​ണ് രൂ​പം ന​ല്‍​കി​യ​ത്. സി​ബി മേ​ച്ചേ​രി ക​ണ്‍​വീ​ന​റാ​യും സ​നീ​ഷ് ചെ​യ​ര്‍​മാ​നാ​യും വി​നോ​ദ് കേ​ള​കം സെ​ക്ര​ട്ട​റി​യാ​യും ജോ​ണ്‍ പാ​ലി​യ​ത്ത് ട്ര​ഷ​റ​റാ​യു​മു​ള്ള ക​മ്മി​റ്റി​ക്കാ​ണ് രൂ​പം ന​ല്‍​കി​യ​ത്. സ​മ​ര​സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഹൗ​സ് ബി​ല്‍​ഡിം​ഗ് സൊ​സൈ​റ്റി​ക്ക് മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തും. അ​തോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കും എ​ആ​റി​നും പ​രാ​തി ന​ല്‍​കു​മെ​ന്നും സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ പ​റ​ഞ്ഞു.
മാ​സം 2000 രൂ​പ വീ​തം അ​ട​ച്ച് 50 മാ​സ​ങ്ങ​ൾ​ക്കൊ​ണ്ട് തീ​രും​വി​ധ​മാ​ണ് ആ​ളു​ക​ളെ ചി​ട്ടി​യി​ൽ ചേ​ർ​ത്ത​ത്. ന​റു​ക്ക് വ​ന്ന​വ​ർ തു​ട​ർ​ന്ന് പ​ണം അ​ട​യ്ക്കേ​ണ്ട​തി​ല്ലാ​ത്ത ചി​ട്ടി​ക്ക് ഏ​ക​ദേ​ശം 600 ല​ധി​കം ആ​ളു​ക​ളെ ചേ​ർ​ത്തു​വെ​ന്നാ​ണ് ചി​ട്ടി​ക്ക് ചേ​ർ​ന്ന​വ​ർ പ​റ​യു​ന്ന​ത്. ഇ​തി​ൽ 50 പേ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ​ണം ന​ൽ​കി. ബാ​ക്കി​യു​ള്ള​വ​രി​ൽ ഏ​താ​നും പേ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
ചി​ല​രു​ടെ ചി​ട്ടി​പ്പ​ണം സൊ​സൈ​റ്റി​യി​ൽ സ്ഥി​ര​നി​ക്ഷേ​പ​മാ​യും എ​സ്ബി അ​ക്കൗ​ണ്ട് നി​ക്ഷേ​പ​മാ​യും വ​ക​യി​രു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ഇ​നി​യും ചി​ട്ടി​പ്പ​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി.

Related posts

*നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു*

Aswathi Kottiyoor

ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………

Aswathi Kottiyoor

വ്യാജ പ്രസ് സ്റ്റിക്കർ ഉപയോഗിക്കുന്നവർക്കെതിരെ നടപടി വേണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

Aswathi Kottiyoor
WordPress Image Lightbox