24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മുൻ ചീഫ് സെക്രട്ടറി സി.പി.നായർ അന്തരിച്ചു.
Kerala

മുൻ ചീഫ് സെക്രട്ടറി സി.പി.നായർ അന്തരിച്ചു.

മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായർ(81) അന്തരിച്ചു. സംസ്കാരം നാളെ.

ഔദ്യോഗിക ജീവിതത്തിൽ കാർക്കശ്യവും സർഗരചനയിൽ നർമവും പുലർത്തിയ സി പി നായർ പ്രശസ്ത സാഹിത്യകാരൻ എൻ.പി. ചെല്ലപ്പൻ നായരുടെ പുത്രനാണ്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബി എ (ഒാണേഴ്സ്) നേടിയ അദ്ദേഹം 1962 ബാച്ച് ഉദ്യോഗസ്ഥനാണ്. ഹ്വസ്വകാലം കോളജ് അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് സിവിൽ സർവീസിലെത്തിയത്.

ഒറ്റപ്പാലം സബ്കളക്ടർ,തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ,തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.1982 – 87ൽ മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിച്ചു

ഇരുകാലിമൂട്ടകൾ , കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി , ലങ്കയിൽ ഒരു മാരുതി , ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്

. സരസ്വതിയാണ് ഭാര്യ. ഹരിശങ്കർ, ഗായത്രി, എന്നിവർ മക്കളാണ്.

Related posts

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

20 ലക്ഷം ഡിജിറ്റൽ തൊഴിൽ ; പരിശീലനത്തിന്‌ സ്‌കിൽ ലോൺ

Aswathi Kottiyoor

കേരളത്തിൽ കോഴിമുട്ട വില കുതിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox