24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 3 ലക്ഷം യുവാക്കൾക്ക് സാങ്കേതികവിദ്യാ പരിശീലനം; ‘ഡിജിസക്ഷം’ പോർട്ടൽ തയാർ.
Kerala

3 ലക്ഷം യുവാക്കൾക്ക് സാങ്കേതികവിദ്യാ പരിശീലനം; ‘ഡിജിസക്ഷം’ പോർട്ടൽ തയാർ.

ഒരു വർഷംകൊണ്ടു 3 ലക്ഷം യുവാക്കൾക്കു സൗജന്യ സാങ്കേതികവിദ്യാ പരിശീലനം നൽകാനുദ്ദേശിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ ‘ഡിജിസക്ഷം’ പോർട്ടൽ നിലവിൽ വന്നു. നാഷനൽ കരിയർ സർവീസ് (www.ncs.gov.in) പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നവർക്കു ഡിജിറ്റൽ മേഖലയിൽ പരിശീലനം നൽകുന്നതിനാണ് പോർട്ടൽ. മൈക്രോസോഫ്റ്റും ആഗാഖാൻ റൂറൽ സപ്പോർട്ട് പദ്ധതിയും ചേർന്നാണു കോഴ്സുകൾ നടപ്പാക്കുന്നത്. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട, ഗ്രാമീണ – അർധനഗര പ്രദേശങ്ങളിൽ നിന്നുള്ളവർക്കാണു മുൻഗണനയെന്ന് പോർട്ടൽ ഉദ്ഘാടനം ചെയ്ത തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.

കോഴ്സ് നടത്തിപ്പിങ്ങനെ

1) സ്വയം പഠിക്കുന്ന വിധം.
2) പഠനം വെർച്വൽ ഇൻസ്ട്രക്ടർ മുഖേന.
3) മോഡൽ കരിയർ സെന്ററുകളിലും പട്ടിക വിഭാഗക്കാർക്കുള്ള നാഷനൽ കരിയർ സർവീസ് സെന്ററുകളിലും അധ്യാപകർ നേരിട്ടു പഠിപ്പിക്കുന്ന കോഴ്സ്.

പരിശീലനം ഇവയിൽ

ജാവാ സ്ക്രിപ്റ്റ്, ഡേറ്റ വിഷ്വലൈസേഷൻ, അഡ്വാൻസ്ഡ് എക്സൽ, പവർബി, എച്ച്ടിഎംഎൽ, പ്രോഗ്രാമിങ് ലാംഗ്വേജസ്, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, കോഡിങ് ഇൻട്രോ, ഫണ്ടമെന്റൽസ്.

Related posts

ഏഴിലോടെ ഗ്യാസ്ടാങ്കർ അപകടം; മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത

Aswathi Kottiyoor

ഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്

Aswathi Kottiyoor
WordPress Image Lightbox