30.2 C
Iritty, IN
October 18, 2024
  • Home
  • Peravoor
  • സ്ഥലം സംഭാവന നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെ അനുമോദിച്ചു
Peravoor

സ്ഥലം സംഭാവന നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെ അനുമോദിച്ചു

പേരാവൂര്‍: പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം  വാര്‍ഡ് കല്ലടിയില്‍ വയോജന വിശ്രമ മന്ദിരം പണിയുന്നതിനായി 10 സെന്റ് സ്ഥലം സംഭാവനയായി നല്‍കിയ കല്ലടി സ്വദേശി ഈപ്പന്‍ ഫിലിപ്പിനെയും,സ്ഥലം സൗജന്യമായി ലഭിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച 7ാം വാര്‍ഡ് മെമ്പര്‍ കെ വി ബാബുവിനെയും പഞ്ചായത്തിന്റെ  നേതൃത്വത്തില്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ ഉപഹാരം നല്‍കി.വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണന്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ എം.ഷൈലജ ടീച്ചര്‍,കെ വി ശരത്, റീന മനോഹരന്‍,പഞ്ചായത്ത് അംഗങ്ങളായ ജോസ് ആന്റണി,രാജു ജോസഫ്,ബേബി സോജ,പഞ്ചായത്ത് സെക്രട്ടറി ശശീന്ദ്രന്‍ അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ മറ്റു പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

ന്യൂബോൺ സ്ക്രീനിംഗ്: പേരാവൂർ ആശുപത്രിയിൽ 1000 പരിശോധന പൂർത്തിയാക്കി

Aswathi Kottiyoor

ശുചീകരണ പ്രവർത്തനം നടത്തി

Aswathi Kottiyoor

പാ​റ​മ​ട​ക​ൾ അ​ട​ച്ചുപൂ​ട്ട​ണം

Aswathi Kottiyoor
WordPress Image Lightbox