25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • കാട്ടാന അക്രമവും മരണവും – മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Iritty

കാട്ടാന അക്രമവും മരണവും – മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഇരിട്ടി : വള്ളിത്തോട് പെരിങ്കിരിയിൽ ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയും ഒരാൾ മരിക്കാനിടയാവുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 15 ദിവസത്തിനകം ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. കേസ് ഒക്ടോബർ 2 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ പ്രദേശത്ത് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

Related posts

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor

പുന്നാട് ഇറക്കത്തിൽ തീപ്പിടുത്തം

Aswathi Kottiyoor

ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ നഗരച്ചന്ത ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox