24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംരംഭകരുടെ പരാതികൾക്ക്‌ ഉടൻ പരിഹാരം ; സമിതി നിലവിൽവന്നു
Kerala

സംരംഭകരുടെ പരാതികൾക്ക്‌ ഉടൻ പരിഹാരം ; സമിതി നിലവിൽവന്നു

സംസ്ഥാനത്ത്‌ വ്യവസായം തുടങ്ങുന്നതും നടത്തിപ്പുമായും ബന്ധപ്പെട്ട്‌ സംരംഭകരുടെ പരാതി സമയബന്ധിതമായി പരിഹരിക്കാൻ സംവിധാനമായി. സിവിൽ കോടതിയുടെ അധികാരമുള്ള പരാതി പരിഹാര സമിതിയാണ്‌ നിലവിൽ വന്നത്‌. അഞ്ചുകോടിവരെ നിക്ഷേപമുള്ള സംരംഭകരുടെ പരാതി ജില്ലാതല സമിതിയും അതിനു മുകളിലുള്ളത്‌ സംസ്ഥാനതല സമിതിയും പരിഗണിക്കും.

പരാതി ലഭിച്ചാൽ അഞ്ചു ദിവസത്തിനുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട്‌ റിപ്പോർട്ട്‌ ആവശ്യപ്പെടണം. ഏഴു ദിവസത്തിനകം ഉദ്യോഗസ്ഥൻ റിപ്പോർട്ട്‌ നൽകണം. 30 ദിവസത്തിനകം സമിതി വിഷയത്തിൽ തീർപ്പ്‌ കൽപ്പിക്കും. സമിതി ഉദ്യോഗസ്ഥന്‌ നിർദേശം നൽകിയാൽ 15 ദിവസത്തിനകം നടപ്പാക്കണം. ഇല്ലെങ്കിൽ ദിവസം 250 രൂപ നിരക്കിൽ 10,000 രൂപവരെ പിഴ ഈടാക്കാം. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക്‌ ശുപാർശ ചെയ്യാനും സമിതികൾക്ക്‌ അധികാരമുണ്ട്‌.കലക്ടറാണ്‌ ജില്ലാ സമിതിയുടെ ചെയർമാൻ. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ, ജില്ലാ ലേബർ ഓഫീസർ, നഗരകാര്യ റീജണൽ ഡയറക്ടർ, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്‌ ജില്ലാ ഒഫീസർ, കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ്‌ എൻജിനിയർ എന്നിവർ അംഗങ്ങളാണ്‌.

ജില്ലാതലത്തിൽനിന്നുള്ള അപ്പീലുകളും സംസ്ഥാനതല സമിതി പരിഗണിക്കും. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയുള്ളയാൾ, വ്യവസായവകുപ്പിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട ചുമതലയുള്ള സെക്രട്ടറി, തദ്ദേശവകുപ്പ്‌ സെക്രട്ടറി, നിയമ സെക്രട്ടറി, ലാൻഡ്‌ റവന്യൂ കമീഷണർ, ലേബർ കമീഷണർ, കെഎസ്‌ഇബി ചെയർമാൻ, ഫാക്ടറീസ്‌ ആൻഡ്‌ ബോയിലേഴ്‌സ്‌ ഡയറക്ടർ, വ്യവസായ ഡയറക്ടർ എന്നിവരാണ്‌ അംഗങ്ങൾ.

Related posts

കെ​എ​സ്ആ​ർ​ടി​സി​ക്ക് ഡീ​സ​ൽ വാ​ങ്ങാ​ൻ 20 കോ​ടി

Aswathi Kottiyoor

അതിദരിദ്ര വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര, കുടുംബത്തിന് വരുമാന മാർഗം; ചരിത്ര തീരുമാനവുമായി ഇടതുസർക്കാർ

Aswathi Kottiyoor

സമ്പദ്‌വ്യവസ്ഥ തകരുമ്പോഴും കുതിച്ച് ഓഹരി; രാജ്യത്ത് അടുത്തെത്തിയോ സാമ്പത്തിക ബൂം?. കോവിഡ്‌കാലത്തെ തളർച്ച

Aswathi Kottiyoor
WordPress Image Lightbox