24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • മു​ഴ​പ്പാ​ല​യി​ൽ അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​ന​ കേ​ന്ദ്രം; നടപടികൾ തുടങ്ങി
kannur

മു​ഴ​പ്പാ​ല​യി​ൽ അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​ന​ കേ​ന്ദ്രം; നടപടികൾ തുടങ്ങി

മ​ട്ട​ന്നൂ​ർ: മു​ഴ​പ്പാ​ല ബം​ഗ്ലാ​വ് മൊ​ട്ട​യി​ൽ അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​വും അ​ഗ്നി​ര​ക്ഷാ പ​രി​ശീ​ല​ന​ത്തി​നു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള നാ​ല​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​ൻ​സ്റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ക. അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബി. ​സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം മു​ഴ​പ്പാ​ല ബം​ഗ്ലാ​വ് മൊ​ട്ട സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തി​ന്‍റെ സാ​റ്റ്ലൈ​റ്റ് സ​ർ​വെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​വി​ടെ ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഈ ​സ്ഥ​ലം അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സി​ന് കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ് മു​ഴ​പ്പാ​ല​യി​ൽ ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​ത്. വി​ദേ​ശ​ത്തും നാ​ട്ടി​ലും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​മു​ള്ള ഹൃ​സ്വ​കാ​ല കോ​ഴ്സു​ക​ളാ​ണ് ഇ​വി​ടെ ന​ട​ത്തു​ക. വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കി ഉ​ട​ൻ ത​ന്നെ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലു​ള്ള പ്ര​വ​ർ​ത്തക​രാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. പോ​സ്റ്റ് വാ​ർ​ഡ​ൻ എ.​ഷ​ഗി​ൽ, ഡെ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ർ​ഡ​ൻ കെ. ​റി​മി​ൽ, പി. ​ജോ​യ്, സി​ന്ദു​ബേ​ബി, കെ.​വി. സ​മീ​റ, രാ​ഹു​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Related posts

സ​മാ​ന്ത​ര ഓ​ൺ​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ നിരീക്ഷണത്തിൽ

Aswathi Kottiyoor

കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം.

Aswathi Kottiyoor

ജില്ലയിൽ 100 വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ച് ഓൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ ; നൂറാമത്തെ വീടിൻ്റെ സ്വിച്ച് ഓൺ കർമ്മം നാളെ

Aswathi Kottiyoor
WordPress Image Lightbox