25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • സ്‌റ്റുഡൻറ്‌ പൊലീസ്‌ യൂണിഫോമിൽ തട്ടത്തിന്‌ അനുമതിതേടി വിദ്യാർഥിനി; ഇടപെടാൻ ആകില്ലെന്ന്‌ ഹൈക്കോടതി.
Kerala

സ്‌റ്റുഡൻറ്‌ പൊലീസ്‌ യൂണിഫോമിൽ തട്ടത്തിന്‌ അനുമതിതേടി വിദ്യാർഥിനി; ഇടപെടാൻ ആകില്ലെന്ന്‌ ഹൈക്കോടതി.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിൽ തലമറക്കാനും ഫുൾ സ്ലീവ് വസ്ത്രംധരിക്കാനും അനുവദിക്കണമെന്ന വിദ്യാർത്ഥിനിയുടെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചൂ.

തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകൾ പൂർണമായി മറയ്ക്കുന്നതരത്തിൽ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കുറ്റിയാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ നഹാനാണ് കോടതിയെ സമീപിച്ചത് .

എന്നാൽ കേരള പോലീസിന്റെ മാതൃകയിലാണ് സ്‌റ്റുഡൻറ്‌ പോലീസ് കേഡറ്റിന്റെ യൂണിഫോമെന്നും ഇതിൽ മതപരമായ മുദ്രകൾ അനുവദിക്കാൻ ആവില്ലെന്നും സർക്കാർ
പോലീസ് സേനക്ക് പൊതുവായ യൂണിഫോം ആണ് നിലവിൽ ഉള്ളതെന്നും സർക്കാർ വിശദികരിച്ചൂ .

ഈ സാഹചര്യത്തിൽ ഹർജിക്കാരിക്ക് ഈ ആവശ്യമുന്നയിച്ചു സർക്കാരിനെ സമീപിക്കാവുന്നതാണെന്നു വ്യക്തമാക്കി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കി.

Related posts

വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല

Aswathi Kottiyoor

പെ​ട്രോ​ൾ വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന.

Aswathi Kottiyoor

ഓണക്കിറ്റ്‌ വിതരണം: റേഷൻകടകൾ ഞായറാഴ്‌ചയും തുറക്കും

Aswathi Kottiyoor
WordPress Image Lightbox