26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • യുവതികളെ അംഗങ്ങളാക്കി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ.
Kerala

യുവതികളെ അംഗങ്ങളാക്കി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ.

കുടുംബശ്രീയുടെ കീഴിൽ 18 മുതൽ 40 വയസ്സു വരെയുള്ള യുവതികൾ അംഗങ്ങളായ ഓക്സിലറി (സഹായ) ഗ്രൂപ്പുകൾ രൂപീകരിക്കുന്നത് ഒക്ടോബർ രണ്ടു മുതൽ ആരംഭിക്കും. ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപനവും മാർഗരേഖ പ്രകാശനവും മന്ത്രി എം.വി.ഗോവിന്ദൻ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യയ്ക്കു നൽകി നിർവഹിച്ചു.
നിലവിൽ 45 ലക്ഷത്തിലേറെ വനിതകൾ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളാണ്. ഇവരിൽ 18നും 40നും ഇടയിൽ പ്രായം ഉളളവർ 10% മാത്രമാണ്. കുടുംബശ്രീ അംഗത്വം കുടുംബത്തിൽ ഒരാൾക്കു മാത്രമാണ്. യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും പൊതുധാരയിൽ കൊണ്ടു വരാനും സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളെ കുറിച്ച് അവബോധം നൽകാനും ലക്ഷ്യമിട്ടാണ് ഓക്സിലറി ഗ്രൂപ്പുകൾ. വാർഡു തലത്തിൽ ഏരിയ ഡവലപ്മെന്റ് സൊസൈറ്റികളുടെ (എഡിഎസ്) നേതൃത്വത്തിലാകും ഇവ രൂപീകരിക്കുക. ഒരു വാർഡിൽ 50 പേർ ഉൾപ്പെട്ട ഒരു ഗ്രൂപ്പു വീതം ഇരുപതിനായിരം ഗ്രൂപ്പുകളെങ്കിലുമാണു ലക്ഷ്യം.

നഗരപ്രദേശത്ത് താഴ്ന്ന വരുമാനക്കാർക്കു കുറഞ്ഞ വാടകയ്ക്കു താമസ സൗകര്യം ലഭ്യമാക്കാൻ, കേന്ദ്ര–സംസ്ഥാന സർക്കാരുകളും നഗരസഭകളും സംയുക്തമായി നടപ്പാക്കുന്ന അഫോഡബ്ൾ റെന്റൽ ഹൗസിങ് കോംപ്ലക്സ് പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. അതിഥിത്തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ തുടങ്ങിയവർക്കു കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

Related posts

സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക്

Aswathi Kottiyoor

മണ്ഡലകാലം: കെഎസ്‌ആർടിസിക്ക്‌ 5.30കോടി വരുമാനം

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം; അ​തി​ർ​ത്തി​യി​ലെ ഇ​ട​റോ​ഡു​ക​ൾ ത​മി​ഴ്നാ​ട് അ​ട​ച്ചു

Aswathi Kottiyoor
WordPress Image Lightbox