24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പൈതൃക സംരക്ഷകരെ കാത്ത് ഇ​രി​ട്ടി പ​ഴ​യ​പാ​ലം
Iritty

പൈതൃക സംരക്ഷകരെ കാത്ത് ഇ​രി​ട്ടി പ​ഴ​യ​പാ​ലം

ഇ​രി​ട്ടി : ഇ​രി​ട്ടി പ​ഴ​യ പാ​ലം പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെടു​ത്തി സം​ര​ക്ഷി​ക്കു​മെ​ന്ന മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ വാ​ക്ക് ജ​ല​രേ​ഖ​യാ​യി. പു​തി​യ പാ​ലം വ​ന്ന​തോ​ടെ ബ്രി​ട്ടീ​ഷു​കാ​ർ പ​ണി​ത ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഇ​രു​ന്പ് പാ​ല​ത്തെ ബ​ന്ധ​പ്പെ​ട്ട​വ​ർ മ​റ​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന് പെ​യി​ന്‍റ​ടി​ച്ചി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. ത​ക​ര്‍​ച്ച​യു​ടെ പാ​ത​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന പാ​ല​ത്തെ ബ​ല​പ്പെ​ടു​ത്താ​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​നും ആ​ര്‍​ക്കും താ​ത്പ​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഉ​ളി​ക്ക​ല്‍- ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ത്രം ക​ട​ന്നു പോ​കാ​നു​ള്ള ഒ​റ്റ​വ​രി​പാ​ത​യാ​യി പ​ഴ​യ പാ​ല​ത്തെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.​ക​ച്ചേ​രി​ക്ക​ട​വ് പു​തി​യ പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ ഇ​രി​ട്ടി പാ​ല ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന് ഉ​റ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

പു​റ​മേ ത​ലയുയ​ര്‍​ത്തി നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​രു​മ്പുപാ​ളി​ക​ള്‍ എ​ല്ലാം തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റു ബീ​മു​ക​ൾ അ​ട​ര്‍​ന്നു പു​ഴ​യി​ലേ​ക്ക് വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ങ്ങ​ള്‍ പാ​ല​ത്തി​ലൂ​ടെ പോ​കു​മ്പോ​ള്‍ പാ​ലം ഇ​ള​കി ആ​ടു​ന്നു​മു​ണ്ട്. പു​തി​യ പാ​ലം നി​ർ​മാ​ണ​ത്തി​നു ശേ​ഷം പ​ഴ​യ പാ​ല​ത്തി​ന്‍റെ അ​റ്റകുറ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന രീ​തി​യി​ല്‍ പ്ര​ചാ​ര​ണം ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

Related posts

ആറളം ഫാമിൽ വൻ വാറ്റ് കേന്ദ്രം തകർത്തു

Aswathi Kottiyoor

ഇരിട്ടിയിലെ ഭൂമിദാന വിവാദം – സത്യഗ്രഹമിരിക്കുന്ന കുടുംബത്തിന് നീതി നിഷേധമുണ്ടായെങ്കിൽ പരിഹാരം കാണണം – ബി ജെ പി

Aswathi Kottiyoor

കാടിനെക്കാക്കാം , നാടിനെ കേൾക്കാം പരിസ്ഥിതി സൗഹൃദ പൊതുജന സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി വന സൗഹൃദ സദസ്സ്

Aswathi Kottiyoor
WordPress Image Lightbox