കണിച്ചാർ: തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യാത്ത ജോലിക്ക് കൂലി നല്കി എന്ന ആരോപണത്തിൽ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത നടപടി തന്റെ വാദം കേൾക്കാതെയാണെന്ന് കണിച്ചാർ പഞ്ചായത്ത് മുൻ സെക്രട്ടറി ബാബു തോമസ്. വിജിലൻസ് നടപടി ഏകപക്ഷിയമായിരുന്നു. ആരോപണത്തിൽ കേസെടുത്ത വിജിലൻസ് തന്നിൽ നിന്ന് മൊഴിയെടുത്തില്ല. തൊഴിലുറപ്പ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാർ നല്കിയ മെഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പലരും വ്യക്തിഹത്യ നടത്താനും ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
previous post