26 C
Iritty, IN
September 23, 2024
  • Home
  • Kerala
  • സംസ്ഥാന-ജില്ലാ ഓഫീസുകൾ 
സഹായ കേന്ദ്രങ്ങളാകും തദ്ദേശം ഒരു കുടക്കീഴിൽ; മാർഗനിർദേശം പുറത്തിറക്കി .
Kerala

സംസ്ഥാന-ജില്ലാ ഓഫീസുകൾ 
സഹായ കേന്ദ്രങ്ങളാകും തദ്ദേശം ഒരു കുടക്കീഴിൽ; മാർഗനിർദേശം പുറത്തിറക്കി .

എൽഡിഎഫ്‌ സർക്കാരിന്റെ മുഖ്യവാഗ്‌ദാനങ്ങളിൽ ഒന്നായ ഏകീകൃത തദ്ദേശഭരണവകുപ്പിനുള്ള പ്രവർത്തന മാർഗരേഖ തയ്യാറായി. മന്ത്രി എം വി ഗോവിന്ദനാണ്‌ മാർഗരേഖ പുറത്തിറക്കിയത്‌. പഞ്ചായത്ത്‌, നഗരകാര്യ, ഗ്രാമവികസന, നഗര ഗ്രാമ ആസൂത്രണവകുപ്പും എൻജിനിയറിങ് വിഭാഗവും ഒരു കുടക്കീഴിലാകുന്നുവെന്നതാണ്‌ പ്രത്യേകത.

വകുപ്പിനു കീഴിലെ പദ്ധതികൾ കേന്ദ്രീകൃതമാകാൻ ഇത്‌ സഹായിക്കും. തദ്ദേശസ്ഥാപനങ്ങളെ മേലേത്തട്ടിൽനിന്ന്‌ നിയന്ത്രിച്ചിരുന്ന സംസ്ഥാന, ജില്ലാ ഓഫീസുകൾ സഹായകേന്ദ്രങ്ങളായി മാറും. രണ്ട്‌ ഓഫീസും ഒന്നാകും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ എവിടെയും ഇനിമുതൽ ജീവനക്കാരെ മാറ്റിനിയമിക്കാം. ഇത്‌ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഇതിനായുള്ള സ്‌പെഷ്യൽ റൂൾസ്‌ തയ്യാറാക്കുന്നതും സംഘടനാരൂപവും അന്തിമഘട്ടത്തിലാണ്‌. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടുത്തദിവസം ആരംഭിക്കും

Related posts

ഇ​സ്ര​യേ​ലി​ൽ കാ​ണാ​താ​യ ക​ർ​ഷ​ക​നെ ക​ണ്ടെ​ത്തേ​ണ്ട​ത് സ​ർ​ക്കാരി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം: മ​ന്ത്രി പ്ര​സാ​ദ്

Aswathi Kottiyoor

പതിനാറുകാരിയെ 12 മണിക്കൂറോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; എട്ടു പേർ അറസ്റ്റിൽ.*

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ 270 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox