24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തത്കാലം കാക്കി ഉപേക്ഷിച്ചു
Kerala

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തത്കാലം കാക്കി ഉപേക്ഷിച്ചു

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തത്കാലം കാക്കി ഉപേക്ഷിച്ചു. യൂനിഫോമില്‍ കേരളസര്‍കാരിന്റെ ആനചിഹ്നം വേണമെന്ന വ്യവസ്ഥ പാലിക്കാന്‍ കഴിയാത്തതിനാലാണ് തീരുമാനം. കേരള
മോട്ടോർ വാഹന ചട്ടപ്രകാരം കേരള സര്‍കാരിന്റെ ഔദ്യോഗികമുദ്രയാണ് മോടോര്‍വാഹനവകുപ്പിന്റെ യൂണിഫോമിലുള്ളത്.

തുണിത്തൊപ്പിയായ ബൈററ്റ് ക്യാപിന്റെ ഉപയോഗം ഹൈകോടതി നിരോധിച്ചിരുന്നു. ഇതിനുപകരമായി മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് കേരള
മോട്ടോർ വാഹന ചട്ടപ്രകാരമുള്ള യൂനിഫോം ധരിക്കാന്‍ നിര്‍ദേശിച്ചിക്കുകയും ചെയ്തിരുന്നു. കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത്രയുംകാലം ഉപയോഗിച്ചിരുന്ന അശോകസ്തംഭമുള്ള ബാഡ്ജ് നിയമവിരുദ്ധമാണെന്ന കാര്യം അധികൃതര്‍ തിരിച്ചറിഞ്ഞത്.

ഹൈകോടതി ഉത്തരവ് പാലിക്കണമെങ്കില്‍ സംസ്ഥാന സര്‍കാരിന്റെ ഔദ്യോഗിക മുദ്രതന്നെ യൂനിഫോമില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും. ഇതിന് സൗകര്യപ്രദമായ ചിഹ്നം വിപണിയില്‍ കിട്ടാനില്ല. കോടതി അലക്ഷ്യമാകാതിരിക്കണമെങ്കില്‍ തത്കാലം യൂനിഫോം ഒഴിവാക്കുകമാത്രമേ മാര്‍ഗമുള്ളൂ.

Related posts

നിയമസഭക്കുള്ളിലെ തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ നിലകൊള്ളണം: സ്പീക്കർ

Aswathi Kottiyoor

ക്ഷേത്ര ഭരണത്തിന് രാഷ്ട്രീയക്കാർ വേണ്ട’: മലബാർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി.*

Aswathi Kottiyoor

സിംഗിൾ മദറിന്റെ കുഞ്ഞിന്റെ റജിസ്ട്രേഷൻ: പിതാവിന്റെ പേര് വേണ്ടെന്നു ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox