23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അധികാരത്തിലിരിക്കുമ്ബോള്‍ ഒരു തരത്തിലുള്ള ചേരിതിരിവും പാടില്ലെന്ന് മുഖ്യമന്ത്രി
Kerala

അധികാരത്തിലിരിക്കുമ്ബോള്‍ ഒരു തരത്തിലുള്ള ചേരിതിരിവും പാടില്ലെന്ന് മുഖ്യമന്ത്രി

അധികാരത്തിലിരിക്കുന്പോള്‍ ഒരു തരത്തിലുള്ള ചേരിതിരിവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അധികാരത്തിലേറ്റിയവരും എതിര്‍ത്തവരും ഉണ്ടാകും .ഭരണത്തിലെത്തിയാല്‍ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് പറഞ്ഞു. മന്ത്രിമാരുടെ മൂന്ന് ദിവസത്തെ പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകയായിരുന്നു മുഖ്യമന്ത്രി.

തിരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ് മത്സരിച്ചു. അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരുമുണ്ട്. അധികാരത്തില്‍ ഏറികഴിഞ്ഞാല്‍ പിന്നെ ഈ രണ്ട് ചേരിയില്ല. മുന്നിലുള്ളത് ജനങ്ങള്‍ മാത്രമാണ്. അതിനാല്‍ ഏതെങ്കിലും തരത്തിലെ പക്ഷപാതിത്വം പാടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.മന്ത്രിമാര്‍ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്‍്റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണം. കാലഹരണപ്പെട്ട ചട്ടങ്ങള്‍ക്ക് പകരം പുതിയവ വേണമെങ്കില്‍ അതിനാവശ്യമായ നടപടി എടുക്കണം.

ഭരണപരമായ ചുമതലകളില്‍ മന്ത്രിമാരെ പോലെ തന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണം. കേരളത്തിന്‍്റെ അഭിമാന പദ്ധതിയായ ലൈഫിന്‍്റെ ആശയം ആദ്യം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. മുന്‍ സര്‍ക്കാരിന്‍്റെ കാലത്തേതുപോലെ ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.മൂന്ന് ദിവസം നീണ്ട് നല്‍കുന്ന മന്ത്രിമാരുടെ പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്.ഭരണസംവിധാനത്തെ കുറിച്ച്‌ അറിയുക,ദുരന്തമുഖത്ത് നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍,മന്ത്രിയെന്ന ടീം ലീഡര്‍ ഈ വിഷയങ്ങളിലാണ് ഇന്ന് ക്ലാസുകള്‍ നടക്കുന്നത്

Related posts

സാഹിത്യ അക്കാദമി @ 67 ; ഗുരു പ്രതിഷ്ഠിച്ച മണ്ണിലേക്ക് , 
കഥ പിറന്ന ഗ്രാമത്തിലേക്ക്

Aswathi Kottiyoor

മന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ മർദിച്ചത് ക്വട്ടേഷൻ സംഘാംഗം’; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

Aswathi Kottiyoor

ഓൺലൈൻ ബുക്കിങ്‌ ; വ്യാജ വെബ്സൈറ്റുകൾ വ്യാപകം : വഞ്ചിതരാകരുതെന്ന്‌ കെഎസ്ആർടിസി

Aswathi Kottiyoor
WordPress Image Lightbox