27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓൺലൈൻ ഭക്ഷണം: ജിഎസ്ടി നൽകേണ്ടത് വിതരണക്കാർ.
Kerala

ഓൺലൈൻ ഭക്ഷണം: ജിഎസ്ടി നൽകേണ്ടത് വിതരണക്കാർ.

ഓൺലൈൻ ഭക്ഷണവിതരണത്തിൽ ഹോട്ടലുകൾക്കു പകരം ഇനി സ്വിഗി, സൊമാറ്റോ പോലെയുള്ള ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളിൽ നിന്നു സർക്കാർ നേരിട്ടു ജിഎസ്‌ടി ഈടാക്കും. വിതരണം ചെയ്യുന്ന സ്ഥലത്താണു നികുതി ചുമത്തപ്പെടുക. പുതിയ തീരുമാനം ഉപഭോക്താവിനെ കാര്യമായി ബാധിക്കില്ല. ഇത് അധിക നികുതിയല്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഹോട്ടലുകൾ നൽകിയിരുന്ന തുക ഇനി പ്ലാറ്റ്ഫോമുകൾ നേരിട്ട് അടയ്ക്കണമെന്നതാണു വ്യത്യാസം.
2022 ജനുവരി 1 മുതൽ നടപ്പാക്കും. സോഫ്റ്റ്‍വെയർ സജ്ജമാക്കാനാണു കമ്പനികൾക്കു സമയം നൽകിയിരിക്കുന്നത്. പല ഹോട്ടലുകളും ജിഎസ്ടി റജിസ്ട്രേഷൻ എടുത്തിട്ടില്ലെന്നും നികുതി അടയ്ക്കുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു.

20 ലക്ഷം രൂപ വരെ പരിധിയിലുള്ള ഇഷ്ടികക്കളങ്ങളെ 2022 ഏപ്രിൽ 1 മുതൽ അനുമാന നികുതി പദ്ധതിയിൽ ഉൾപ്പെടുത്തും. ഇഷ്ടികയ്ക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ 6% ജിഎസ്ടിയും ഇൻപുട് ടാക്സ് ക്രെ‍‍ഡിറ്റ് ഉൾപ്പെടെ 12% ജിഎസ്ടിയും ബാധകമായിരിക്കും.

Related posts

കെടുത്താനാകില്ല ആ ഓർമകളെ ; വന്ദനയ്ക്ക് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ സർട്ടിഫിക്കറ്റ്‌

Aswathi Kottiyoor

സംസ്ഥാനത്ത്‌ കൂടുതൽ വാക്സിൻ നിർമിക്കും

Aswathi Kottiyoor

കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും: മുഖ്യ പരിശീലകർക്കുള്ള പരിശീലനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox