27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേളകം എച്ച്എസ്എസിൽ എസ്പിസി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം 17ന്
Kerala

കേളകം എച്ച്എസ്എസിൽ എസ്പിസി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം 17ന്

കേ​ള​കം: കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​നു​വ​ദി​ച്ച സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം 17ന് ​ന​ട​ക്കും. ഉ​ച്ചക​ഴി​ഞ്ഞ് 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ എ ​മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ള്‍ ഓ​ൺ​ലൈ​നി​ൽ കാ​ണു​ന്ന​തി​ന് ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
എ​ട്ടാം ക്ലാ​സി​ലെ കു​ട്ടി​ക​ളെ​യാ​ണ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 22 ആ​ൺ​കു​ട്ടി​ക​ളെ​യും 22 പെ​ൺ​കു​ട്ടി​ക​ളെ​യും പ​രീ​ക്ഷ​യു​ടെ​യും കാ​യി​ക​ക്ഷ​മ​ത​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ക. ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റായ അ​ധ്യാ​പ​ക​ൻ ജോ​ബി ഏ​ലി​യാ​സും അ​ഡീ​ഷ​ണ​ൽ ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റാ​യ കെ.​അ​ശ്വ​തി ഗോ​പി​നാ​ഥു​ം പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ം. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​വി. മാ​ത്യു​വാ​ണ് സ്കൂ​ള്‍ ലെ​വ​ല്‍ ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ . കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും യൂണിറ്റ്.

Related posts

11 പേ​ർ​ക്ക് നി​പ രോ​ഗ​ല​ക്ഷ​ണം; കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ നി​ർ​ത്തി​വ​ച്ചു

Aswathi Kottiyoor

ഉദ്‌ഘാടനം ഇന്ന്‌: ഓണക്കിറ്റ്‌ വിതരണം നാളെമുതൽ

Aswathi Kottiyoor

ഭിന്നശേഷിക്കാരനായ മകനെ മർദിച്ച അച്ഛൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox