• Home
  • kannur
  • എലിപ്പനി: ജാഗ്രത വേണം: ഡി എം ഒ
kannur

എലിപ്പനി: ജാഗ്രത വേണം: ഡി എം ഒ

ജില്ലയില്‍ സമീപ മാസങ്ങളിലായി എലിപ്പനി രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു.

ലക്ഷണങ്ങളും രോഗപ്പകര്‍ച്ചയും :

ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാക്കുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങിയവരില്‍ രോഗം എളുപ്പം ബാധിക്കാം.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ :

മൃഗപരിപാലന ജോലികള്‍ ചെയ്യുവര്‍ കൈയുറകളും കട്ടിയുള്ള റബര്‍ ബൂട്ടുകളും ഉപയോഗിക്കുക.
പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികള്‍ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യുക.
കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക.
ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍ കലര്‍ന്ന്് മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കുക.
ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക.

പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ടവര്‍ :

മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും ഗുളിക കഴിക്കണം. മലിന ജലവുമായി തുടര്‍ച്ചയായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ആറ് ആഴ്ചകളില്‍ പ്രതിരോധ ഗുളികകള്‍ കഴിക്കണം.

പതിരോധ ഗുളികകളും കഴിക്കേണ്ട വിധവും :
ഡോക്‌സിസൈക്ലിന്‍ 200 മി. ഗ്രാം (100 മി.ഗ്രാമിന്റെ 2 ഗുളികകള്‍) ആഴ്ചയിലൊരിക്കല്‍. ആറ് ആഴ്ച വരെ നല്‍കാം.

ഡോക്‌സി ദിനങ്ങള്‍ :
മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍, രക്ഷാ ശുചീകരണം, തൊഴിലുറപ്പ് ജോലി, കാര്‍ഷികവൃത്തി, എന്നിവയിലേര്‍പ്പെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും പ്രതിരോധ ഗുളികകള്‍ സൗജന്യമായി ലഭിക്കും.
സംശയനിവാരണത്തിന് തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടുക

Related posts

കെ.എസ്.എസ്.ബി.യു കണ്ണൂർ ജില്ല കൺവെൻഷൻ 2023 മാർച്ച് 19 ഞായറാഴ്ച

Aswathi Kottiyoor

എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ലൈ​ബ്ര​റി പ​ദ്ധ​തി​യു​മാ​യി കൗ​ണ്‍​സി​ല്‍

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 2418 പേര്‍ക്ക് കൂടി കൊവിഡ്; 2274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ………..

WordPress Image Lightbox