24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മരത്തില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപെടുത്തി
Uncategorized

മരത്തില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപെടുത്തി

കൊട്ടിയൂര്‍: മരത്തില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപെടുത്തി.കൊട്ടിയൂര്‍ കണ്ടപ്പുനത്തെ കല്ലുപാല വര്‍ഗീസാണ് മരത്തില്‍ കുടുങ്ങിയത്. 83 വയസ്സുകാരനായ വര്‍ഗീസ് മരത്തിന്റെ ശിഖരങ്ങള്‍ വെട്ടാനാണ് മരത്തില്‍ കയറിയത്. ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനിടെ വെട്ടിയ ഒരു ശിഖരം വര്‍ഗീസിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ശിഖരം ദേഹത്ത് വീണയുടന്‍ മരത്തില്‍ നിന്ന് പിടിവിട്ട വര്‍ഗീസ് സമീപത്തെ കമുകിനും മരത്തിനും ഇടയില്‍ തലകീഴായി കുടുങ്ങുകയായിരുന്നു.ഉടന്‍ പേരാവൂര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവര്‍ എത്തുന്നതിനു മുമ്പെ നാട്ടുകാരും വര്‍ഗീസിന്റെ ബന്ധുക്കളും ചേര്‍ന്ന് താഴെയിറക്കുകയായിരുന്നു.കാലിന് നിസാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പാമ്പറപ്പാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ തേടി

Related posts

കണ്ണൂരിൽ ടിപ്പറിടിച്ച് വീണ്ടും അപകടം; പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകം: അപ്പീലുമായി പ്രതികൾ ദില്ലി ഹൈക്കോടതിയിൽ

Aswathi Kottiyoor

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox