24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • പ​ട്ട​യ മേ​ള നാളെ: ​ മ​ന്ത്രി ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും
kannur

പ​ട്ട​യ മേ​ള നാളെ: ​ മ​ന്ത്രി ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​ട്ട​യ​വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ- എ​ക്‌​സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ നി​ര്‍​വ​ഹി​ക്കും. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ നാളെ ​രാ​വി​ലെ 11.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെ. ​സു​ധാ​ക​ര​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എം.​വി​ജി​ന്‍, സ​ജീ​വ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ജി​ല്ല​യി​ല്‍ 830 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ല്‍ 116 ഉം ​താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങളി​ല്‍ 714ഉം ​പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ല​ക്ഷം വീ​ട് പ​ദ്ധ​തി​പ്ര​കാ​രം ഭൂ​മി കൈ​വ​ശം വ​ച്ച​വര്‍​ക്കു​ള്ള പ​ട്ട​യം 18, ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ല്‍ പ​ട്ട​യം 805, ദേ​വ​സ്വം ഭൂ​മി പ​ട്ട​യം ര​ണ്ട്, ഭൂ​ര​ഹി​ത ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന മി​ച്ച​ഭൂ​മി പ​ട്ട​യം അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ക.

Related posts

മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സപ്തംബര്‍ മൂന്നിന് ജില്ലയില്‍

Aswathi Kottiyoor

സുരക്ഷയില്ലാതെ സ്കൂൾ വാഹനങ്ങൾ

Aswathi Kottiyoor

അഴീ​ക്ക​ലി​ല്‍​നി​ന്ന് കൂ​ടു​ത​ൽ ക​ണ്ടെ​യ്ന​ർ സ​ർ​വീ​സു​ക​ൾ​ക്ക് ന​ട​പ​ടി

Aswathi Kottiyoor
WordPress Image Lightbox