24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് 5 ലക്ഷം നല്‍കി സാജു ചെറുപറമ്പില്‍, ഏറ്റുവാങ്ങി ഡോ. വി ശിവദാസന്‍ എം പി.
Kelakam

കേളകത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് 5 ലക്ഷം നല്‍കി സാജു ചെറുപറമ്പില്‍, ഏറ്റുവാങ്ങി ഡോ. വി ശിവദാസന്‍ എം പി.

കേളകം ഗ്രാമ പഞ്ചായത്ത് വികസന സമിതി കേളകത്തിന്‍റെ സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായിട്ടുള്ള തുക സമാഹരണത്തിന്‍റെ ഉദ്ഘാടനം ഡോ. വി ശിവദാസൻ എം പി കേളകം സ്വദേശിയും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോസ് കോ കെയര്‍ കമ്പനി ഉടമയുമായ സാജു ജോൺ ചെറുപറമ്പിലില്‍നിന്നും 5 ലക്ഷം രൂപ ഏറ്റുവാങ്ങിക്കൊണ്ട് നിർവഹിച്ചു. അടയ്ക്കാത്തോട് റോഡിൽ സെന്റ് ജോർജ് കൺവെൻഷൻ സെന്ററിന് സമീപമുള്ള സാജുവിന്റെ ഭവനത്തിൽ വെച്ചായിരുന്നു ചടങ്ങ്.

കുടിയേറ്റ കേന്ദ്രമായ കേളകം പഞ്ചായത്ത്, സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ചിട്ടുള്ള കേളകം ഗ്രാമ പഞ്ചായത്ത് വികസന സമിതിയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ അടിസ്ഥാന ഫണ്ടിലേക്കാണ് തുക സംഭാവന ചെയ്തത്. ഒരു ഗവൺമെന്റ് കോളേജ്, നോളജ് സെന്റർ, റൂറൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പഞ്ചായത്തിലെ ഓരോ വാർഡിലും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കളിസ്ഥലം അടക്കമുള്ള ആരോഗ്യ കേന്ദ്രം, വികസന പാർക്ക്, കേളകം-പാലുകാച്ചിമല ടൂറിസം പാക്കേജ് തുടങ്ങി വിവിധങ്ങളായ പദ്ധതികളിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സമാഹരിക്കാൻ ഉദ്ദേശിക്കുന്ന 10 കോടി രൂപയുടെ ഔദ്യോഗികമായ ഉദ്ഘാടനമായാണ് സാജു ജോസ് ചെറുപറമ്പിൽ 5 ലക്ഷം രൂപ കേളകം ഗ്രാമപഞ്ചായത്ത് വികസന സമിതിയിലേക്ക് സംഭാവന ചെയ്തത്.

ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ തങ്കമ്മ മേലേക്കുറ്റ്, ജോർജ്കുട്ടി കുപ്പക്കാട്ട്, സജീവൻ പാലുമ്മി, ടോമി പുളിക്കക്കണ്ടം, സുനിത വാത്യാട്ട്, ജോണി പാമ്പാടിയിൽ, ബിജു പൊരുമത്തറ വികസന സമിതി അംഗങ്ങളായ മാത്യു മാസ്റ്റർ, പി എം രമണന്‍, ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, സി പി ഷാജി, സന്തോഷ് മണ്ണാർകുളം, പി കെ വിനോദ്, കെ കെ ശ്രീജിത്ത്,

Related posts

ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

മിൽമ മിനിലോറി നിയന്ത്രണം വിട്ട് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് അപകടം

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox