25.1 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • മലയോര മേഖലയിൽ വൻ കഞ്ചാവ് വേട്ട ; കഞ്ചാവ് മൊത്ത വിതരണകാരനെ പേരാവൂർ എക്‌സൈസ് പിടികൂടി
Peravoor

മലയോര മേഖലയിൽ വൻ കഞ്ചാവ് വേട്ട ; കഞ്ചാവ് മൊത്ത വിതരണകാരനെ പേരാവൂർ എക്‌സൈസ് പിടികൂടി

1.200 kg കഞ്ചാവുമായി ഉളിയിൽ സ്വദേശിയെ പേരാവൂർ മുരിങ്ങോടിയിൽ വച്ച് പേരാവൂർ എക്സൈസ് വാഹനസഹിതം പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ചാവശ്ശേരി ഉളിയിൽ സ്വദേശി നജീബ് പി (36) എന്നയാളാണ് രഹസ്യവിവരത്തെ തുടർന്ന് ഉള്ള വാഹന പരിശോധനയിൽ 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് അറസ്റ്റ്. ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപക്ക് മുകളിൽ വില വരുന്ന കഞ്ചാവ് ആണ് പേരാവൂർ എക്‌സൈസ് വാഹന സഹിതം പിടികൂടിയത്. KL 08 T 2727 നമ്പറിൽ മാരുതി esteem vx എന്ന വാഹനമാണ് പേരാവൂർ എക്‌സൈസ് പിടികൂടിയത്. മലയോര മേഖലയിലെ കഞ്ചാവ് മൊത്ത ചില്ലറ വിതരണത്തിലെ പ്രധാന കണ്ണിയാണ് പേരാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിൽ ആയത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുകയും, മൊത്തമായും ചില്ലറയായും വാഹനത്തിലും വഴിയോര കച്ചവട ശൃംഖല വഴിയും വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിൽ ആയ നജീബ്. ഇതിന് മുന്നേയും എക്‌സൈസ് ഇയാൾക്കെതിരെ നർക്കോറ്റിക്ക് കേസുകൾ എടുത്തിട്ടുണ്ട്, കൂടാതെ ഒട്ടനവധി പോലീസ് കേസുകളിൽ പ്രതിയാണ് നജീബ്. യുവാക്കളെ ലക്ഷ്യമിട്ട് കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്‌സൈസ് ഇയാളെ നിരീക്ഷിച്ചു സാഹസീകമായി പിടികൂടുകയായിരുന്നു.നജീബിന്റെ സഹായികൾക്ക് എതിരെ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കും.

Related posts

പേരാവൂർ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

Aswathi Kottiyoor

കുനിത്തലയില്‍ കാട്ടുപന്നി കൂട്ടം കൃഷി നശിപ്പിച്ചു.

Aswathi Kottiyoor

പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന സിറാജ് ഉസ്താദിന് യാത്രയയപ്പ് നല്കി.

Aswathi Kottiyoor
WordPress Image Lightbox